ശിവകാര്ത്തികേയന്, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം '#SK21'ന്റെ ചിത്രീകരണം കശ്മീരില്‍ ആരംഭിക്കുന്നു. കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും (RKFI), സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും (SPIP), ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോഡ് ബ്ലെസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സഹനിര്‍മ്മാണം വഹിക്കുന്ന ചിത്രത്തിന് ജിവി പ്രകാശാണ് സംഗീതം പകരുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനം പുറത്തുവന്നത് മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലാണ്. ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ നിര്‍മ്മാതാക്കളായ കമല്‍ഹാസന്‍, ആര്‍. മഹേന്ദ്രന്‍, ശിവകാര്‍ത്തികേയന്‍, സായി പല്ലവി, രാജ്കുമാര്‍ പെരിയസാമി, ജി.വി.പ്രകാശ്, സഹനിര്‍മ്മാതാക്കളായ മിസ്റ്റര്‍ വാക്കില്‍ ഖാന്‍, മിസ്റ്റര്‍ ലഡ ഗുരുദന്‍ സിംഗ്, ജനറല്‍ മാനേജര്‍ & ഹെഡ് ഓഫ് സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ്, മിസ്റ്റര്‍ നാരായണന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
കശ്മീരിലെ ലൊക്കേഷനുകളില്‍ രണ്ട് മാസത്തെ ഷെഡ്യൂളോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ ഇതുവരെ കണ്ടതില്‍ വെച്ച് വ്യത്യസ്തമായ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സായ് പല്ലവിയോടൊപ്പമുള്ള ശിവകാര്‍ത്തികേയന്റെ ആദ്യ സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സി എച്ച് സായ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ആര്‍ കലൈവാണനാണ് കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍: രാജീവന്‍, ആക്ഷന്‍: സ്റ്റെഫാന്‍ റിച്ചര്‍, പി.ആര്‍.ഒ: ശബരി.