സ്ട്രീ 2 വന്‍വിജയമായി മാറിയതിനു പിന്നാലെ മുംബൈയില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുകയാണ് ശ്രദ്ധ കപൂര്‍. മുംബൈയില്‍ അക്ഷയ് കുമാറിന്റെ അയല്‍വാസിയാകാന്‍ ഒരുങ്ങുകയാണ് ശ്രദ്ധ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹൃത്വിക് റോഷന്റെ ജുഹുവിലെ കടലിനഭിമുഖമായ അപ്പാര്‍ട്ട്‌മെന്റാണ് ശ്രദ്ധ വാടകയ്ക്ക് എടുക്കുന്നത്. അതേ കെട്ടിടത്തിലെ ആഡംബര ഡ്യൂപ്ലക്സ് അപ്പാര്‍ട്ട്മെന്റിലാണ് അക്ഷയ് കുമാര്‍ താമസിക്കുന്നത്.
ശ്രദ്ധ കപൂറും അക്ഷയ് കുമാറും അഭിനയിച്ച ഹൊറര്‍-കോമഡി ചിത്രം സ്ട്രീ 2 ബോക്‌സ് ഓഫീസില്‍ ശ്രദ്ധ നേടിയിരുന്നു. രാജ്കുമാര്‍ റാവു, അഭിഷേക് ബാനര്‍ജി, അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്.
നിലവില്‍ ശ്രദ്ധ കപൂര്‍ കുടുംബത്തോടൊപ്പം ജുഹുവിലാണ് താമസിക്കുന്നത്.
ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച്, ശ്രദ്ധയുടെ പിതാവും മുതിര്‍ന്ന നടനുമായ ശക്തി കപൂര്‍ 1987ല്‍ ഈ കെട്ടിടത്തില്‍ 7 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ 3 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റാണത്. പിന്നീട് മുഴുവന്‍ നിലയും സ്വന്തമാക്കുകയായിരുന്നു. ഇന്ന് 60 കോടി രൂപയോളം മതിപ്പു വിലയുണ്ട് ഈ കെട്ടിടത്തിന്.