Latest News

എന്റെ ഹൃദയം കൈവശം വച്ചോളൂ; പകരം എന്റെ ഉറക്കം തിരികെ തരൂവെന്ന് ശ്രദ്ധ കപൂര്‍; നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിറയുന്നത് രാഹുല്‍ മോദിയുമായുള്ള വേര്‍പിരിയലോ? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

Malayalilife
 എന്റെ ഹൃദയം കൈവശം വച്ചോളൂ; പകരം എന്റെ ഉറക്കം തിരികെ തരൂവെന്ന് ശ്രദ്ധ കപൂര്‍; നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിറയുന്നത് രാഹുല്‍ മോദിയുമായുള്ള വേര്‍പിരിയലോ? സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

ബോളിവുഡിന്റെ പ്രിയനായികമാരിലൊരാളാണ് ശ്രദ്ധ കപൂര്‍. സ്ത്രീ 2 ആണ് ശ്രദ്ധയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നടി ശ്രദ്ധ കപൂര്‍  രാഹുല്‍ മോദിയുമായുള്ള പ്രണയം സ്ഥിരീകരിച്ചത്. 

സിനിമാ സംവിധാന സഹായിയും രചയിതാവുമായ രാഹുലിനൊപ്പമുള്ള ഒരു ചിത്രവും അതിന് താഴെ നല്‍കിയ ക്യാപ്ഷനുമാണ് ശ്രദ്ധയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെടാന്‍ കാരണം. 'എന്റെ ഹൃദയം കൈവശം വച്ചോളൂ, പകരം എന്റെ ഉറക്കം തിരികെ തരൂ' എന്നായിരുന്നു ശ്രദ്ധയുടെ വാക്കുകള്‍.

ഒരു മാസവും ഏതാനും ദിവസങ്ങളും പിന്നിടുമ്പോള്‍ ശ്രദ്ധ രാഹുലിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ല. രാഹുലിനെ മാത്രമല്ല, അദ്ദേഹത്തിന്റെ വളര്‍ത്തു നായയെയും ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നു. 

സൗഹൃദ ദിനത്തോടനുബന്ധിച്ച് താരം പങ്കുവച്ച ഒരു പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്.'ഏറ്റവും നല്ല സുഹൃത്തുക്കള്‍ മനുഷ്യര്‍ മാത്രമായിരിക്കണമെന്ന് ആരാണ് പറഞ്ഞത് ?'- എന്നാണ് ശ്രദ്ധ ചിത്രങ്ങള്‍ക്കൊപ്പം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് ശ്രദ്ധയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. 

തു ജൂതി മെയ്ന്‍ മക്കാര്‍ (2023), സോനു കെ ടിറ്റു കി സ്വീറ്റി (2018), പ്യാര്‍ കാ പഞ്ച്‌നാമ 2 (2015) എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ രാഹുല്‍ രചയിതാവും സഹസംവിധായകനുമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രദ്ധയും രണ്‍ബീര്‍ കപൂറും അഭിനയിച്ച 'തു ജൂതി മെയ്ന്‍ മക്കാര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നടി രാഹുലിനെ കാണുന്നതും അവര്‍ പ്രണയത്തിലാകുന്നതും.

സ്ത്രീ 2 ആണ് ശ്രദ്ധയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. 2018 ല്‍ അമര്‍ കൗശിക് സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ സ്ത്രീയുടെ രണ്ടാം ഭാ?ഗമാണ് സ്ത്രീ 2.ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തും. തമന്ന, രാജ്കുമാര്‍ റാവു, വരുണ്‍ ധവാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Shraddha Kapoor confirms break-up with beau Rahul Mody

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക