സിനിമ രംഗത്ത് താരം അത്ര സജീവമല്ലെങ്കില്‍ കൂടി ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന നായികയാണ് ശോഭന.മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാര്‍ ആരെന്ന് ചോദിച്ചാല്‍ അതിലുള്‍പ്പെടുന്ന ഒരു പേര് നടി ശോഭനയുടേതാകാം. നൃത്തത്തിലും അഭിനയത്തിലും ഒരു പോലെ മികവ് തെളിയിച്ച താരത്തിന്റെ ഫാഷനെക്കുറിച്ചുള്ള വാക്കുകളാണ് ഇ്‌പ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
നമുക്ക് എന്താണോ കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍ എന്നാണ് നടിയുടെ അഭിപ്രായം. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത 'മിടുക്കി' എന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ ശോഭന പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. 'ഫാഷനെന്നു പറയുന്നത് സൗന്ദര്യം മാത്രമല്ല, നമ്മുടെ സ്വഭാവം കൂടിയാണ്. നമ്മളെല്ലാവരും ഫാഷന്‍ മാസികകള്‍ നോക്കും, ബ്ലൗസിന്റെ ഡിസൈന്‍ നോക്കും, പക്ഷേ, എന്നെ സംബന്ധിച്ച് നമ്മള്‍ എന്തിലാണ് കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. ഈ സാരി നല്ലതാണ്. ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചെരുപ്പിന്റെ വില 250 രൂപയാണ്. ആ ഫാഷനിലാണ് ഞാന്‍ കംഫര്‍ട്ടബിള്‍'. ശോഭന പറഞ്ഞു.
ചെരുപ്പിന്റെ വില കേട്ടതിന് പിന്നാലെ എത്ര സിംപിളാണ് ശോഭന എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഫാഷനെക്കുറിച്ചുള്ള നടിയുടെ അഭിപ്രായം വളരെ മികച്ചതാണെന്നും ആരാധകര്‍ പറയുന്നു.
കലാതര്‍പ്പണ എന്ന നൃത്തവിദ്യാലയം നടത്തുകയാണ് ശോഭന ഇപ്പോള്‍. ചിത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ 'കലാര്‍പ്പണ' എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.കുറച്ച് വര്‍ഷങ്ങളായി മലയാള സിനിമയില്‍ അത്രയൊന്നും സജീവമല്ലാതിരുന്ന ശോഭനയുടെ വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ തിരിച്ച് വരവ് നടത്തിയിരുന്നു.