ജവാന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതായി ഷാരൂഖ് ഖാന്‍. കൂടാതെ സെറ്റിലെ സഹതാരങ്ങള്‍ക്ക് ഒപ്പമുള്ള വിവരങ്ങളും താരം ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. ഇത് മികച്ച 30 ദിവസങ്ങളായിരുന്നുവെന്നാണ് ഷാരൂഖ് തന്റെ കുറിപ്പില്‍ പറയുന്നത്.
രജനികാന്ത് സൈറ്റ് സന്ദര്‍ശിച്ചുവെന്നും , നയന്‍താരയോടൊപ്പം സിനിമ കണ്ടുവെന്നും താരം കുറിപ്പില്‍ പറയുന്നുണ്ട്. കൂടാതെ വിജയ് നല്ല അടിപൊളി ഭക്ഷണം തന്നുവെന്നും, അനിരുദ്ധിനൊപ്പം പാര്‍ട്ടി നടത്തിയെന്നും താരം പറയുന്നുണ്ട്. ഇനി ചിക്കന്‍ 65 ഉണ്ടാകാന്‍ പഠിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് താരം കുറുപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് 'ജവാന്‍'. നയന്‍താര, വിജയ്, വിജയ് സേതുപതി എന്നിവരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് താരം ഷൂട്ടിങ്ങിനിടയിലെ രസകരമായ ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെച്ചത്.
തെന്നിന്ത്യന്‍ താരങ്ങളുടെ വലിയ നിര ജവാനില്‍ അഭിനയിക്കുന്നുണ്ട്. ജവാനില്‍ വിജയ് സേതുപതി വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമാണിത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തില്‍ എത്തും. ദീപിക പദുകോണും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ്യും സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങളുണ്ട്. പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നു.
യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും തെന്നിന്ത്യയില്‍ നിന്നുള്ളവരാണ്. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നെറ്റ്ഫ്ലിക്‌സാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ സാറ്റലൈറ്റ് റൈറ്റ്സ് സീ ടിവിയ്ക്കാണ്. സാറ്റലൈറ്റ്, ഒടിടി അവകാശങ്ങളിലൂടെ ചിത്രം 250 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നും സൂചനകളുണ്ട്.