പ്രിയപ്പെട്ടവളെ നെഞ്ചോട് ചേര്‍ത്ത് അജിത്; മലയാളികളുടെ പ്രിയപ്പെട്ട നടി ശാലിനി ഇന്‍സ്റ്റഗ്രാമില്‍; അവധി ആഘോഷത്തിനിടെ പകര്‍ത്തിയ താരദമ്പതികളുടെ ചിത്രം ശ്രദ്ധ നേടുമ്പോള്‍

Malayalilife
topbanner
പ്രിയപ്പെട്ടവളെ നെഞ്ചോട് ചേര്‍ത്ത് അജിത്; മലയാളികളുടെ പ്രിയപ്പെട്ട നടി ശാലിനി ഇന്‍സ്റ്റഗ്രാമില്‍; അവധി ആഘോഷത്തിനിടെ പകര്‍ത്തിയ താരദമ്പതികളുടെ ചിത്രം ശ്രദ്ധ നേടുമ്പോള്‍

ബാലതാരമായും നായികയായും മലയാളത്തില്‍ തിളങ്ങിയ ശാലിനി എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ്.നടന്‍ അജിത്ത് കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമ ഉപേക്ഷിച്ച താരം സിനിമയില്‍ നിന്നു മാത്രമല്ല വെള്ളിവെളിച്ചത്തില്‍ നിന്ന് പൂര്‍ണമായി മാറിനില്ക്കുകയാണ്. അതുകൊണ്ട് തന്നെ നടിയുടെതായി പുറത്ത് വരുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങളും അറിയാനും ഏറെ കൗതുകമാണ്.

ഇപ്പോളിതാ നടി ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി ശാലിനിയുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ ചിത്രം പങ്കുവച്ച് വെല്‍ക്കം ടു ഇന്‍സ്റ്റഗ്രാം എന്ന് കുറിച്ചാണ് നടിയെ സ്വാഗതം ചെയ്തത്. 

ശാലിനി അജിത്കുമാര്‍ എന്ന പേരിലാണ് താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ചത് . അജിത്തിനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ ശാലിനി പങ്കുവയ്ക്കുകയും ചെയ്തു. ഏഴു ദിവസം മുന്‍പായിരുന്നു ആദ്യത്തെ പോസ്റ്റ്. ശാലിനിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ളതായിരുന്നു ചിത്രം. ഇന്നലെ ലണ്ടനില്‍ നിന്നുള്ള മറ്റൊരു ചിത്രം കൂടി താരം പങ്കുവച്ചിട്ടുണ്ട്. 
ലണ്ടനിലെ തെരുവില്‍ ശാലിനിയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന അജിത്തിനെയാണ് ചിത്രത്തല്‍ കാണുന്നത്.

ജോയിന്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നിടുമ്പോഴേക്കും നിരവധി ആരാധകരാണ് ഇപ്പോള്‍ ശാലിനിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഇനി ഇരുവരുടെയും വിശേഷങ്ങള്‍ അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകരും. റിലീസിനൊരുങ്ങുന്ന അജിത്ത് ചിത്രം തുണിവിന് പ്രൊമോഷന്‍ ആണോയെന്നും ഒരുവിഭാഗമാളുകള്‍ ചോദിക്കുന്നുണ്ട്.

അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി തുണിവ് എത്തും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നത് മഞ്ജു വാര്യര്‍ ആണ്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് തുണിവ്. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.വാരിസ് ആണ് അജിത്ത് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസാണ്.

         

shalini join instagram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES