ഷാരൂഖ് ഖാന്റെ സിനിമ ജീവിതത്തിലെ ഏക്കാലത്തെയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ജവാന്. ഇപ്പോഴും പലയിടങ്ങളിലും സിനിമ ഹൗസ്ഫുള്ളാണ്. ബോളിവുഡ് രാജാവ് ഷാരൂഖ് തന്നെയെന്നു വിമര്‍ശകര്‍ പോലും പറയുന്ന തരത്തിലാണ് ജവാന്റെ കുതിപ്പ്. ഓരോ ദിവസം പിന്നിടുന്തോറും സിനിമ ബോക്സ് ഓഫീസില്‍ അതിശയം തീര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം വിപണികളുടെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റാന്‍ ഷാരൂഖിന് ജവാനിലൂടെ സാധിച്ചു. ചിത്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ ഷാരൂഖിന്റെ ജീവിത ശൈലികളും ദിനചര്യയുമൊക്കെയാണ് വാര്‍ത്തകളില്‍ നിറയുന്നത്.
അന്‍പത്തിയേഴാം വയസ്സിലും യുവാക്കളെ വരെ തോല്‍പ്പിക്കുന്ന ശരീരപ്രകൃതവുമായാണ് ഷാരൂഖ് ഖാന് ബോളിവുഡ് അടക്കി ഭരിക്കുന്നത്. മെലിഞ്ഞ,അധികം വണ്ണമില്ലാത്ത ശരീരപ്രകൃതമുള്ള ഷാരൂഖ് ശരരീരത്തില് കൊഴുപ്പിന്റെ അളവ് കൂടാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
ഇപ്പോഴിതാ ഷാരൂഖിന്റെ ചിട്ടയായ ഫിറ്റ്നസിന് പിന്നിലെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നന്നത്. അതായത്, വെള്ളം കുടിക്കാന്‍ പോലും താരത്തിന് കൃത്യമായ ചിട്ടവട്ടങ്ങങ്ങളുണ്ട്. മാത്രമല്ല ബ്ലാക്ക് വാട്ടറാണ് ഷാരൂഖ് കുടിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജവാന് സിനിമയില്‍ ഷാരൂഖിന്റെ സഹതാരമായ സഞ്ജിത ഭട്ടാചാര്യ.
ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടി എന്നറിഞ്ഞത് മുതല്‍ താന്‍ സന്തോഷത്തിലായിരുന്നെന്നും സെറ്റില്‍ അദ്ദേഹത്തോട് ഇടയ്ക്കിടെ കാര്യങ്ങള്‍ കൗതുകത്തോടെ ചോദിച്ചിരുന്നെന്നും സഞ്ജിത പറഞ്ഞു. ഇതെന്ത് വെള്ളമാണ് കുടിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഇത് ബ്ലാക്ക് വാട്ടറാണ് എന്നാണ് ഷാരൂഖ് കൊടുത്ത മറുപടി. ദിവസം മുഴുവന്‍ ഗ്ലോ ചെയ്യാന്‍ ബ്ലാക്ക് വാട്ടര്‍ സഹായിക്കുമെന്നും, ഒന്ന് ട്രൈ ചെയ്ത് നോക്കാനും നിര്‍ദ്ദേശിച്ചുവെന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
വെള്ളത്തിന് മാത്രമല്ല, വെള്ളം കുടിക്കുന്ന വാട്ടര്‍ ബോട്ടിലിനും പ്രത്യേകതകളുണ്ട്. എപ്പോഴൊക്കെ വെള്ളം കൂടിക്കണമെന്ന് വാട്ടര്‍ ബോട്ടില്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. ബോട്ടിലിന് അടിയിലുള്ള സെന്‍സര്‍ ഓരോ സിപ്പ് വെള്ളവും ട്രാക്ക് ചെയ്യും. ഹൈഡ്രേഷന് ഗോള്‍ സെറ്റ് ചെയ്യാന്‍ ബ്ലൂടൂത്ത് വഴി Hydrate Spark എന്ന ആപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.
ബ്ലാക്ക് വാട്ടര്‍ എന്നറിയപ്പെടുന്ന ആല്‍ക്കലൈന്‍ വാട്ടര്‍ മഗ്നീഷ്യം, കാല്‍സ്യം, സോഡിയം, പൊട്ടാസ്യം തുടങ്ങീ ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ്. അതിന്റെ ph മൂല്യം ഉയര്‍ന്നതും എപ്പോഴും 8-9 ന് ഇടയില്‍ വരികയും ചെയ്യുന്നു. ഹൈപ്പര്‍ അസിഡിറ്റി, ദഹനക്കേട്, പ്രമേഹം തുടങ്ങീ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും ബ്ലാക്ക് വാട്ടര്‍ ഉപയോഗപ്രദമാണ്. ബ്ലാക്ക് വാട്ടറിന് സാധാരണ വെള്ളത്തിന്റെ രുചി തന്നെയാണ്, ആദ്യമായി കുടിക്കുമ്പോള്‍ ചെറിയൊരു കയ്പ് രുചി ഉണ്ടാവുമെന്ന് മാത്രം.