നര്‍ത്തകിയായും അഭിനേത്രിയായും തിളങ്ങിയ ആളാണ് ശരണ്യ മോഹന്‍. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം മലയാളത്തിലും തെലുങ്കിലുമെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവുേളയെടുത്ത് കുടുംബജീവിതവുമായി തിരക്കിലാണ്. അനന്തപത്മനാഭന് അന്നപൂര്‍ണ എന്നീ രണ്ടു മക്കളും ഭര്‍ത്താവുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിലുടെ തന്റെ വിശേഷങ്ങളും ടിക്ടോക് വീഡിയോകളുമെല്ലാം ആരാധകരുമായി ശരണ്യ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള അവധിക്കാല ആഘോഷത്തിനിടെയുള്ള ചിത്രങ്ങള്‍ പങ്കുവക്കുകയാണ് ശരണ്യ. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഉറക്കപ്പിച്ചില്‍ എണീപ്പിച്ച് ഫോട്ടോ എടുപ്പിക്കുന്നത് എന്തൊരു കഷ്ടമാണ് എന്ന് കുറിച്ചുകൊണ്ടാണ് ശരണ്യ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
അഭിനയത്തിനും നൃത്തത്തിനും പുറമേ നല്ലൊരു പാട്ടുകാരി കൂടിയാണ് ശരണ്യ. കഴിഞ്ഞ ദിവസം തന്റെ മക്കള്‍ക്കായി പാട്ടുപാടുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്. അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും ശരണ്യ നൃത്തരംഗത്ത് സജീവമാണ്. വിവാഹശേഷം ശരണ്യ ഒരു നൃത്തവിദ്യാലയം തുടങ്ങുകയും അവിടെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു.
ഫാസിലിന്റെ 'അനിയത്തിപ്രാവി'ലൂടെയായിരുന്നു ശരണ്യയുടെ സിനിമ അരങ്ങേറ്റം. നര്‍ത്തകരായ മോഹനന്റെയും കലാമണ്ഡലം ദേവിയുടെയും മകളായ ശരണ്യ അച്ഛനമ്മമാരെ പോലെ പ്രാവിണ്യം നേടിയൊരു നര്‍ത്തകി കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പമുള്ള 'യാരെടീ നീ മോഹിനി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടിവി അവാര്‍ഡും ശരണ്യയ്ക്ക് ലഭിച്ചിരുന്നു.