Latest News

മീനാക്ഷി അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രം; സൗഹൃദങ്ങള്‍ വലിയ വില നല്‍കുന്നയാളാണ് താന്‍; പുറത്ത് പോയ് സമാധാനത്തോടെ ഭക്ഷണം കഴിക്കാനുള്ള സ്‌പേസ് പോലും ഇവിടില്ലെന്നത് പരിതാപാകരം; ചര്‍ച്ചയായി മാധവ് സുരേഷിന്റെ വാക്കുകള്‍

Malayalilife
മീനാക്ഷി അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രം; സൗഹൃദങ്ങള്‍ വലിയ വില നല്‍കുന്നയാളാണ് താന്‍; പുറത്ത് പോയ് സമാധാനത്തോടെ ഭക്ഷണം കഴിക്കാനുള്ള സ്‌പേസ് പോലും ഇവിടില്ലെന്നത് പരിതാപാകരം; ചര്‍ച്ചയായി മാധവ് സുരേഷിന്റെ വാക്കുകള്‍

മാധവ് സുരേഷും ഷൈന്‍ ടോം ചാക്കോയും അടക്കം യുവതാരങ്ങള്‍ അണി നിരക്കുന്ന അങ്കം അട്ടഹാസം റിലീസിന് ഒരുങ്ങുകയാണ്.തിരുവനന്തപുരത്താണ് അങ്കം അട്ടഹാസം സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രേമാഷന്റെ ഭാഗമായി മറുനാടന്‍ മലയാളിക്ക് നല്കിയ അഭിമുഖത്തില്‍ നടന്‍ പങ്ക് വച്ച വാക്കുകളും ചര്‍ച്ചയാകുകയാണ്.

സുഹൃത്തായ മീനാക്ഷിയേയും ചേര്‍ത്ത് വന്ന വാര്‍ത്തകള്‍ക്കെതിരെയും നടന്‍ അഭിമുഖത്തില്‍ പ്രതികരിച്ചു.ദിലീപ് അങ്കിളിന്റെ മകളാണ് മീനാക്ഷി. എത്ര തവണയാണ് മാധ്യമങ്ങള്‍ ഞങ്ങളുടെ കല്യാണം നടത്തിയത്. ഞങ്ങള്‍ സുഹൃത്തുകള്‍ മാത്രമാണ്. അതിന് മുകളില്‍ മറ്റൊന്നുമില്ല. പക്ഷെ നാട്ടുകാരിലേക്ക് മാധ്യമങ്ങളിലൂടെ എത്തുന്നത് ഇത്തരം കാര്യങ്ങളാണ്. അവള്‍ എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ്.

എന്റെ സൗഹൃദങ്ങള്‍ വലിയ വില നല്‍കുന്നയാളാണ് ഞാന്‍. ഇത് മാത്രമല്ല പലരുമായി ചേര്‍ത്തും ഇത്തരം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്റെ വീട്ടുകാര്‍ ആദ്യം സമാധാനത്തില്‍ ഇരുന്ന് തീരുമാനിച്ചോട്ടെ. അല്ലെങ്കില്‍ സമാധാനത്തില്‍ ഇരുന്ന് ഒരു തീരുമാനം എടുക്കാനുള്ള സാവകാശം എനിക്ക് പോലും കിട്ടിയിട്ടില്ല എന്നാണ് മാധവ് പറഞ്ഞത്. 

ഒരു റസ്റ്ററന്റിലിരുന്ന് ഇഷ്ടഭക്ഷണം കഴിക്കുമ്പോള്‍ പോലും വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്ന മലയാളികളുടെ രീതി പരിതാപകരമാണെന്ന് മാധവ് പറഞ്ഞു. 'ഞാന്‍ ഒരു റസ്റ്ററന്റിലിരുന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായ ബീഫ് സ്റ്റീക്ക് കഴിക്കുകയായിരുന്നു. എന്റെ അച്ഛനും അറിയാം ഞാന്‍ ഇത് കഴിക്കുമെന്ന്. മദ്യപിക്കരുത്, സിഗരറ്റ് വലിക്കരുത് എന്നല്ലാതെ ഇന്ന ഭക്ഷണം കഴിക്കരുതെന്ന് അച്ഛന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ തൊട്ടടുത്ത മേശയിലിരുന്ന രണ്ടുപേര്‍ ഞാന്‍ ബീഫ് കഴിക്കുന്നത് കണ്ട് 'ബിജെപി, ബീഫ്, ബീഫ്' എന്നിങ്ങനെ കളിയാക്കി സംസാരിക്കുന്നത് കേട്ടു. ഒരു റസ്റ്ററന്റില്‍ പോയി സമാധാനമായി ഭക്ഷണം കഴിക്കാനുള്ള സാഹചര്യം പോലും ഈ നാട്ടിലില്ലെന്ന് വരുന്നത് കഷ്ടമാണ്. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍ നിന്നാണോ ഇത് പ്രതീക്ഷിക്കേണ്ടത്?'- മാധവ് ചോദിച്ചു. മാധവിന്റെ വാക്ക

മാധവിന്റെ വാക്കുകള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. താരപുത്രനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഭക്ഷണശൈലി വ്യക്തിപരമായ തീരുമാനമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ബിജെപി നേതാവിന്റെ മകന്‍ തന്നെ ഇത്തരം നിലപാട് പരസ്യമായി വ്യക്തമാക്കിയതിനെ പരിഹസിച്ചാണ് മറുവിഭാഗം രംഗത്തെത്തിയത്.

 അച്ഛന്റെ പാര്‍ട്ടിയിലെ ആളുകള്‍ മാധവ് ബീഫ് കഴിക്കുന്നത് അറിയാതെ നോക്കണമെന്നും, ഇക്കാര്യത്തില്‍ നാട്ടുകാരോടല്ല മറിച്ച് അച്ഛന്റെ പാര്‍ട്ടിക്കാരോടാണ് പരാതി പറയേണ്ടതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ട്രോളുകള്‍. ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകളെ മുന്‍നിര്‍ത്തി മാധവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

Read more topics: # മാധവ് സുരേഷ
madhav suresh open up haters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES