Latest News

കാഴ്ച മങ്ങി ശരീരം തിണര്‍ത്തു പൊങ്ങി ശ്വാസം കിട്ടാതായി; കൊറോണ വന്ന ഭീകരമായ അനുഭവം പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍

Malayalilife
 കാഴ്ച മങ്ങി ശരീരം തിണര്‍ത്തു പൊങ്ങി ശ്വാസം കിട്ടാതായി; കൊറോണ വന്ന ഭീകരമായ അനുഭവം പങ്കുവച്ച് നടി സാനിയ ഇയ്യപ്പന്‍

പൃഥ്വിരാജ് അഹാന തുടങ്ങി നിരവധി താരങ്ങള്‍ക്ക്  കോവിഡ് പിടിപെട്ടത് വാര്‍ത്തയായിരുന്നു. തങ്ങളുടെ കോവിഡ് അനുഭവം പങ്കുവച്ചും ഇവര്‍ എത്തിയിരുന്നു. ഇപ്പോള്‍  കോവിഡ് കാലത്തെ തന്റെ ഭീകരമായ അനുഭം പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. സഹിക്കാന്‍ ആകാത്ത അസ്വസ്ഥതകളുമായി കഴിഞ്ഞ സമയത്തെക്കുറിച്ചാണ് താരം പങ്കുവയ്ക്കുന്നത്. 2020 മുതല്‍ കോവിഡ് എന്ന രോഗത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെപ്പറ്റിയും നമ്മള്‍ കേള്‍ക്കുന്നുണ്ട്.

രോഗത്തിനെതിരെ സകല സുരക്ഷാ മാനദണ്ഡങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും പാലിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ മാറിയ ശേഷം ചിലരെങ്കിലും ജീവിതം സ്വാഭാവികമായെന്ന് കരുതാന്‍ തുടങ്ങി. ചിലര്‍ക്ക് രോഗത്തോടുള്ള ഭയം കുറഞ്ഞു വരുകയുമുണ്ടായി.  എല്ലാവര്‍ക്കും അവരവരുടേതായ ജോലിയും കാര്യങ്ങളും ഉള്ളതിനാല്‍ ആരെയും പഴി പറയാന്‍ മുതിരുന്നില്ല. നമ്മളെല്ലാം ഇതിനെതിരെ പോരാടുന്നവരും അതിജീവിക്കുന്നവരുമാണ്. അത് ഇപ്പോള്‍ കോവിഡ് ആയാലും പ്രളയമായാലും നമ്മള്‍ നേരിടും.'സാനിയ പറയുന്നു.

ഇനി ഞാനെന്റെ ക്വാറന്റീന്‍ ദിനങ്ങളെക്കുറിച്ച് പറയാം. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് ആകാന്‍ ഒരുങ്ങി ഇരിക്കുകയായിരുന്നു ഞാന്‍. കാരണം ഇത് ആറാമത്തെ തവണയാണ് കോവിഡ് ടെസ്റ്റിന് വിധേയയായത്. എന്നാല്‍ ഇത്തവണ അത് പോസ്റ്റിവ് ആയിരുന്നു. ടെസ്റ്റില്‍ പോസറ്റീവ് എന്ന് കേട്ടതും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായി. അങ്ങനെ കേള്‍ക്കാന്‍ താന്‍ തയാറായിരുന്നില്ല എന്ന് മാത്രമറിയാം. കുടുംബം, കൂട്ടുകാര്‍, കഴിഞ്ഞ കുറെ ദിവസമായി കണ്ടുമുട്ടിയ വ്യക്തികള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കയായിരുന്നു മനസ്സില്‍.

ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ഒരേസമയം അസുഖത്തിന്റെ പശ്ചാത്തലത്തില്‍ ക്ഷീണിതയും ദുഃഖിതയുമായി. വീട്ടില്‍ ചെന്ന് ദിവസങ്ങള്‍ എന്നാണ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സില്‍ സമയം ചിലവിടാന്‍ എന്ന് കരുതിയെങ്കിലും അതി ഭീകരമായ തലവേദന ഒരു തടസമായി. കണ്ണുകള്‍ തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതി.'

രണ്ടാമത്തെ ദിവസം ഇടതു കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങിയത് ഞാനറിഞ്ഞു. ശരീരം തിണര്‍ത്തു പൊങ്ങാന്‍ ആരംഭിച്ചു. കൂടാതെ, ഉറക്കത്തില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. മുന്‍പൊരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജനിച്ച നാള്‍ മുതല്‍ സുഖമായി ശ്വസിക്കാന്‍ കഴിഞ്ഞിരുന്ന താന്‍ അതിന്റെ മഹത്വം അറിഞ്ഞിരുന്നില്ല.

ഉത്കണ്ഠ ഉണ്ടായാല്‍ നമ്മളെ സഹായിക്കാന്‍ ആരും വരില്ല. എന്റെ ഉത്കണ്ഠ ശരീരത്തെ മാനസികമായി തളര്‍ത്തി. ഇനി എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്നുപോലും വിശ്വസിച്ചിരുന്നില്ല. അതിനാല്‍ എല്ലാവരും സ്വയം സംരക്ഷിക്കുക. കൊറോണ നിസ്സാരമല്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ പരിശ്രമിക്കുക. രോഗം ഭീകരമാണ്. മൂന്നു ദിവസം മുന്‍പ് നെഗറ്റീവ് ഫലം വന്നു.'സാനിയ പറഞ്ഞു നിര്‍ത്തി.


 

saniya iyyappan shared her experience of covid

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES