Latest News

ഷോര്‍ട്സും ഷര്‍ട്ടുമണിഞ്ഞ് മോഡേണ്‍ വേഷത്തില്‍ നില്ക്കുന്ന ചിത്രം പങ്ക് വച്ച സാനിയ അയ്യപ്പന് പരിഹാസ കമന്റുമായി ആരാധകന്‍;നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ'? എന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്കി നടിയും

Malayalilife
 ഷോര്‍ട്സും ഷര്‍ട്ടുമണിഞ്ഞ് മോഡേണ്‍ വേഷത്തില്‍ നില്ക്കുന്ന ചിത്രം പങ്ക് വച്ച സാനിയ അയ്യപ്പന് പരിഹാസ കമന്റുമായി ആരാധകന്‍;നിക്കര്‍ വിട്ടൊരു കളി ഇല്ല അല്ലെ'? എന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്കി നടിയും

ടിമാർക്ക് നേരെ സോഷ്യൽമീഡിയ വഴിയുള്ള ട്രോളുകൾ തുടരുകയാണ്. ഏറ്റവും ഒടുവിലായി ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മാറിയ താരമാണ് സാനിയാ അയ്യപ്പൻ ആണ് വസ്ത്രത്തിന്റെ പേരിൽ സദചാരവാദികളുടെ പരിഹാസം നേരിടേണ്ടി വന്നത്.

സാനിയ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രത്തെയാണ് ആരാധകൻ പരിഹസിച്ചത്. ഷോർട്‌സും ഷർട്ടുമണിഞ്ഞ് മോഡേൺ വേഷത്തിൽ നില്ക്കുന്ന ചിത്രം പങ്ക് വച്ച സാനിയ അയ്യപ്പന് പരിഹാസ കമന്റുമായി ആരാധകന്മോഡേൺ വേഷത്തിൽ നിൽക്കുന്ന ചിത്രത്തിന് താഴെ വസ്ത്രത്തെ പരിഹസിച്ച് കമന്റിടുകയായിരുന്നു. 'നിക്കർ വിട്ടൊരു കളി ഇല്ല അല്ലെ' എന്നായിരുന്നു അയാൾ കമന്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ തിരിച്ചടിച്ചു കൊണ്ട് 'ഇല്ലെടാ കുട്ടാ' എന്നായിരുന്നു സാനിയയുടെ മറുപടി. സാനിയയെ പിന്തുണച്ചും മറുപടിക്ക് ലൈക്ക് ചെയ്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ഇപ്പോൾ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാനിയ ഈയപ്പൻ. ക്വീനാണ് താരത്തിന്റെ ആദ്യ ചിത്രം. ഒടുവിലായി മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും സാനിയ മികച്ച പ്രകടനം കാഴ്ചവെച്ചു.

Read more topics: # Saniya Iyyappan,# replies to a comment
Saniya Iyyappan replies to a comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES