Latest News

കെനിയയിലെ കാടിന് നടുവില്‍ ജിറാഫിനും സീബ്രാ കൂട്ടത്തിനും നടുവില്‍ സാനിയ ഇയ്യപ്പന്‍; സോളോ ട്രിപ്പിന്റെ ചിത്രങ്ങളുമായി നടി

Malayalilife
കെനിയയിലെ കാടിന് നടുവില്‍ ജിറാഫിനും സീബ്രാ കൂട്ടത്തിനും നടുവില്‍ സാനിയ ഇയ്യപ്പന്‍; സോളോ ട്രിപ്പിന്റെ ചിത്രങ്ങളുമായി നടി

യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിമാരില്‍ ഒരാളാണ് നടി സാനിയ ഇയ്യപ്പന്‍.
സിനിമ തിരക്കുകള്‍ ഇല്ലാത്ത സമയത്തെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒറ്റക്കും സുഹൃത്തുക്കളുടെ കൂടെയും യാത്ര ചെയ്യലാണ് താരത്തിന്റെ പ്രിയപ്പെട്ട വിനോദം.ഓസ്ട്രേലിയ, ദുബായ്, യൂറോപ്പ് എന്നിങ്ങനെ സാനിയ നടത്തുന്ന യാത്രകളുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ആഫ്രിക്കന്‍ രാജ്യമായ കെനിയയിലാണ് താരമുള്ളത്.

സോളോ ട്രിപ്പിനിടെ കഴിഞ്ഞ ദിവസമായിരുന്നു സാനിയയുടെ ഇരുപത്തിയൊന്നാം പിറന്നാള്‍. കെനിയയില്‍ വെച്ച് കേരളസാരിയില്‍ കേക്ക് മുറിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 
അവിടെനിന്നുളള മറ്റ് ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'എന്റെ ജന്മദിനത്തിന് കാടുകയറാന്‍ ഞാന്‍ ആഗ്രഹിച്ചു, അതിനാല്‍ ഞാന്‍ കെനിയയിലേക്ക് ഒരു തനിച്ചുള്ള യാത്ര സമ്മാനിച്ചു! അവിശ്വസനീയമായ മസായി മാര ആളുകള്‍ക്കും വന്യജീവികള്‍ക്കുമൊപ്പം അത് ചെലവഴിക്കുന്നത് കേക്കിലെ ഐസിംഗ് ആയിരുന്നു..'' ചിത്രങ്ങള്‍ക്കൊപ്പം സാനിയ കുറിച്ചു. ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന ലൈഫാണ് സാനിയ ജീവിക്കുന്നതെന്ന് പോസ്റ്റിന് താഴെ ചില പെണ്‍കുട്ടികള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒറ്റയ്ക്ക് ആണ് പോയതെങ്കില്‍ ഫോട്ടോസ് ആരെടുത്തു എന്നും ചിലര്‍ സംശയം ചോദിച്ച് കമന്റ് ഇട്ടിട്ടുണ്ട്.

ആഫ്രിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട വന്യജീവി കേന്ദ്രവും വനമേഖലയുമായ മസായി മാരയില്‍ നിന്നുള്ള ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. മസായി മാരയിലെ പ്രശസ്തമായ സഫാരിയില്‍ നിന്നുള്ള ചിത്രങ്ങളാണിവ. സിംഹങ്ങളും ചീറ്റകളുമുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ക്കിടയിലൂടെയാണ് വാഹനത്തിലും നടന്നുമൊക്കെയാണ് നടി യാത്ര ചെയ്യുന്നത്.
 

saniya iyappan kenya solo trip

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES