മലയാള സിനിമയിലെ യുവതാരമാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ സാനിയ 'ബാല്യകാല സഖി'യിലൂടെ ആണ് വെള്ളിത്തിരയില്‍ എത്തുന്നത്. 2017ല്‍ ഇറങ്ങിയ ക്വീനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് ചെറുതും വലുതുമായി ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ ഡാന്‍സിന്റെയും യാത്രകളുടെയും വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ വൈറലാകാറും ഉണ്ട്. അത്തരത്തില്‍ സാനിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ദുബൈ ഡയറീസ് എന്ന ഹാഷ്ടാഗോടെ ആണ് സാനിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ദുബൈയില്‍ അടിച്ചുപൊളിക്കുന്നതാണ് വീഡിയോ.നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. 'ചിന്നു(ക്വീനിലെ കഥാപാത്രം) ഒരുപാട് മാറിപ്പോയല്ലോ' എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രമാണ് സാനിയയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.