സെലിബ്രിറ്റികള്‍ കമന്റ് ചെയ്താല്‍ പഠനം തുടങ്ങാം, ജോലിക്കുപോകാം തുടങ്ങിയ ക്യാപ്ഷനോടെ പങ്കുവെക്കുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. ഇത്തരത്തിലുള്ളൊരു വീഡിയോയ്ക്കാണ് സാനിയയും കമന്റുമായി എത്തിയിരിക്കുകയാണ്.
സിനിമയുടെ റിലീസ് ദിവസം തീയേറ്ററുകളിലെത്തി നൃത്തം ചെയ്ത് പാട്ട് പാടി റിവ്യൂ പറഞ്ഞ് വൈറലായ അലിന് ജോസ് പെരേര എന്ന യുവാവിന്റെ ഒരു വീഡിയോയ്ക്കാണ് സാനിയ രസികന്‍ മറുപടി നല്‍കിയത്. 'നിര്‍ത്തിക്കോ' എന്നായിരുന്നു സാനിയയുടെ കമന്റ്.
നടി കമന്റ് ചെയ്താല്‍ സിനിമയുടെ റിവ്യൂ പറയുന്നതും നൃത്തം ചെയ്യുന്നതും നിര്‍ത്തുമെന്ന അലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി സാനിയ രംഗത്തെത്തിയത്. ഇതിനകം തന്നെ സാനിയയുടെ പ്രതികരണത്തിന് മറുപടിയായി നിരവധി പേരാണെത്തുന്നത്. രണ്ടരലക്ഷത്തേളം ലൈക്കുകള്‍ നടിയുടെ കമന്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. യുവാവ് വാക്ക് പാലിക്കണമെന്നും സാനിയയെ കൊണ്ട് ഒരു ഉപകാരം ഉണ്ടായെന്നും തരത്തില്‍ നിരവധി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
2014ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബാല്യകാലസഖിയിലൂടെയാണ് സാനിയ വെളളിത്തിരയിലേക്ക് കടന്നുവരുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം മികച്ച പ്രതികരണങ്ങളാണുണ്ടാക്കിയത്. ലൂസിഫര്‍,അപ്പോത്തിക്കിരി,പ്രേതം 2, പതിനെട്ടാം പടി തുടങ്ങിയവയാണ് സാനിയയുടെ മറ്റ് ചിത്രങ്ങള്‍