അടിമുടി മാറിയ ഗെറ്റപ്പില്‍ ലിപ് ലോക്കുമായി സംയുക്താ മേനോന്റെ തമിഴ് അരങ്ങേറ്റം; ജൂലൈ കാട്രിലെ ട്രെയിലര്‍ കണ്ട് കണ്ണുതള്ളി പ്രേക്ഷകര്‍

Malayalilife
അടിമുടി മാറിയ ഗെറ്റപ്പില്‍ ലിപ് ലോക്കുമായി സംയുക്താ മേനോന്റെ തമിഴ് അരങ്ങേറ്റം; ജൂലൈ കാട്രിലെ ട്രെയിലര്‍ കണ്ട് കണ്ണുതള്ളി പ്രേക്ഷകര്‍

ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്‍. തീവണ്ടിക്ക് ശേഷം നിരവധി ചിത്രങ്ങളാണ് സംയുക്തയെ തേടി മലയാളത്തില്‍ എത്തിയത്. തമിഴിലും താരം തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങിയിരുന്നു. താരത്തിന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു ജൂലൈ കാട്രില്‍. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. 'കായാതെ കനഗത്തെ' എന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്.

മാര്‍ച്ചില്‍ റിലീസായ ഈ സിനിമയില്‍ മലയാളികളായ അഞ്ജു കുര്യനും സംയുക്ത മേനോനുമായിരുന്നു നായികമാര്‍. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലെ നായികയായിരുന്നു അഞ്ജു. തീവണ്ടിയില്‍ നാടന്‍ ലുക്കിലെത്തിയ സംയുക്ത മോഡേണ്‍ ലുക്കിലാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രേമത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ ആനന്ദ് നാഗിനൊപ്പമുള്ള സംയുക്തയുടെ ചുംബനരംഗങ്ങളും ഈ ഗാനത്തിലുണ്ട്. സംയുക്തയുടെ ഏറ്റവും പുതിയ മലയാള ചിത്രം ടൊവിനോ നായകനായ കല്‍ക്കിയാണ്.

Read more topics: # samyuktha menon,# tamil movie,# july katri
samyuktha menon new look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES