സംയുക്ത മേനോന്‍ മമ്മൂട്ടിയുടെ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്തിന്? പകരം നിമിഷ സജയന്‍ നായിക

Malayalilife
സംയുക്ത മേനോന്‍ മമ്മൂട്ടിയുടെ ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്തിന്? പകരം നിമിഷ സജയന്‍ നായിക

മ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തില്‍ സംയുക്താ മേനോന് പകരം നിമിഷ സജയന്‍ നായിക.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിലാണ് സുപ്രധാന കഥാപാത്രമായി നിമിഷ സജയന്‍ എത്തുന്നത്. നേരത്തെ സംയുക്താ മേനോന് വേണ്ടി മാറ്റ് വച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ജയസൂര്യ നായകനായി എത്തുന്ന വെള്ളം എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ളതിനാലാണ് സംയുക്ത മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ ഗായത്രി അരുണാണ് മറ്റൊരു നായിക. ജോജു ജോര്‍ജ്, മുരളി ഗോപി, മാത്യു തോമസ്, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ഇഷാനി കൃഷ്ണ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവരിപ്പിക്കുന്നുണ്ട്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം നാല്‍പ്പത്തിയൊന്നാണ് നിമിഷയുടെ അടുത്ത റിലീസ് ചിത്രം. 


 

Read more topics: # nimisha sajayan,# and ,# samyuktha menon
nimisha sajayan and samyuktha menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES