തട്ടീം മുട്ടീമിലെ കണ്ണനനായി പ്രേക്ഷകര്‍ ഇപ്പോഴും വാത്സല്യത്തോടെ കാണുന്ന സിദ്ധാര്‍ത്ഥ് പ്രഭുവില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റമായിരുന്നു കഴിഞ്ഞ ദിവസം മലയാളികള്‍ മുഴുവന്‍ കണ്ടത്. ഇക്കഴിഞ്ഞ 13 വര്‍ഷമായി മിനിസ്‌ക്രീനിലൂടെ നമ്മുടെ വീട്ടിലെ കുട്ടികളില്‍ ഒരാളെ പോലെ വളര്‍ന്നു വന്ന സിദ്ധാര്‍ത്ഥ് ഇപ്പോള്‍ നാണക്കേടു കാരണം വീടിനു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
വീട്ടുകാര്‍ കയ്യോടെ ജാമ്യമെടുത്ത് വീട്ടില്‍ കൊണ്ടുവന്നെങ്കിലും ഫോണോ സോഷ്യല്‍ മീഡിയയോ തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് നടന്‍. ഇപ്പോഴിതാ, നടന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. നടന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നാണ് അറിയുന്നത്. ചിങ്ങവനം പോലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.
അപകടത്തില്‍ നടനെതിരെ ആരോപണങ്ങളുമായി ദൃക്‌സാക്ഷിയായ സ്ത്രീയും രംഗത്തെത്തി. അപകടം നടന്ന ശേഷം മോശമായാണ് സിദ്ധാര്‍ത്ഥ് പെരുമാറിയതെന്നും അത് കൊണ്ടാണ് ചുറ്റും കൂടിയവര്‍ പ്രതികരിച്ചതെന്നും ഇവര്‍ പറയുന്നു. എന്റെ പേര് ഐശ്വര്യ ലക്ഷ്മി എന്നാണ്. ആര്‍ക്കുമെന്നെ അറിയാന്‍ സാധ്യതയില്ല. ഇന്നലെ ഞാനൊരു ആക്‌സിഡന്റ് എന്റെ കണ്മുന്നില്‍ കണ്ടു. കോട്ടയം ലുലുവില്‍ നിന്നും ഞാന്‍ വരുന്ന സമയത്ത് സിദ്ധാര്‍ത്ഥ് എന്ന നടന്‍ ഓടിച്ച കാര്‍ ഇടിച്ച് ഒരാള്‍ തെറിച്ച് വീണു. ഒരുപാട് നടന്മാരും നടികളും ഇത് ന്യായീകരിച്ചുള്ള വീഡിയോകള്‍ കണ്ടു. നിങ്ങള്‍ വിചാരിക്കുന്നത് സെലിബ്രിറ്റി ആയത് കൊണ്ട് സാധാരണക്കാരന് കൈ വെക്കാന്‍ അവസരം കിട്ടിയപ്പോള്‍ ചെയ്‌തെന്നാണ്. ഒരിക്കലും അല്ല.
ജെറ്റ് വരുന്നത് പോലെയാണ് ഈ കാര്‍ വന്നത്. സൈഡില്‍ കൂടെ നടന്ന് പോയ ആളെ ഇടിച്ച് തെറിപ്പിച്ച്, നടുവിലുള്ള ലൈനിന്റെ ഇപ്പുറത്ത് വീണു. രക്തത്തില്‍ കുളിച്ച് വളഞ്ഞ് കിടക്കുകയാണ്. അത് കണ്ട ഞാന്‍ രണ്ട് ചെവിയും പൊത്തി അലറുകയായിരുന്നു. വെയിറ്റിം?ഗ് ഷെഡിന്റെ സൈഡില്‍ ഇടിച്ചിരുന്നു. അവിടെ നിന്നിരുന്ന ഒരാള്‍ ചാടി. അതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. ആള്‍ക്കാര്‍ അപകടം പറ്റിയ ആളെയാണ് നോക്കിയത്. തൊടാന്‍ തന്നെ ഭയം. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ പറ്റുന്ന അവസ്ഥയല്ല.
അയാളുടെ ബാക്കിലാണ് ഇടിച്ചത്. നിങ്ങളുടെ അച്ഛനോ ഭര്‍ത്താവിനോ ഈ അവസ്ഥയുണ്ടായാല്‍ നിങ്ങള്‍ സഹിക്കുമോ. കാറില്‍ നിന്ന് ഇറങ്ങിയ മാന്യന് (സിദ്ധാര്‍ത്ഥ് പ്രഭു) നില്‍ക്കാന്‍ പോലും വയ്യ. ഇടിച്ച് ഇത്രയും ആള്‍ കൂടുമ്പോള്‍ ഇവനെന്താണ് ചെയ്യേണ്ടത്. കുറഞ്ഞത് ഒരു സോറി, എനിക്ക് പറ്റിപ്പോയി, നമുക്ക് ആശുപത്രിയില്‍ കൊണ്ട് പോകാം എന്നാണ് പറയേണ്ടത്. പക്ഷെ അവന്‍ അവിടെ കാണിച്ച ഷോ. അവന്റെ വായില്‍ നിന്ന് വന്ന വാക്കുകള്‍.
അവന്‍ ആളുകളെ തൊഴിക്കുകയും ചെയ്തു. അപ്പോള്‍ പിന്നെ ആളുകള്‍ കയ്യും കെട്ടി നോക്കി നില്‍ക്കണോ. ഞാനിന്നും അതില്‍ നിന്ന് റിക്കവറായിട്ടില്ല. ഇത് അറിയാതെ പറ്റിയ അബദ്ധമൊന്നുമല്ല. കുടിച്ച് വെളിവ് കെട്ടിരുന്നു. സെലിബ്രിറ്റി ആയത് കൊണ്ടല്ല അവനെ ഇങ്ങനെ ചെയ്തത്. ആര് ചെയ്താലും സമൂഹം ഇങ്ങനെ തന്നെ പ്രതികരിക്കുമെന്നും ഐശ്വര്യ ലക്ഷ്മി തുറന്നടിച്ചു. പരിക്കേറ്റയാളെ ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ആളുകളെ ഇവന്‍ ചവിട്ടുകയായിരുന്നു. അവനെ ആ?രും പിടിച്ച് കിടത്തിയതല്ല. അവന്‍ തന്നെ കുഴഞ്ഞ് കിടന്നതാണ്. അവന് നില്‍ക്കാന്‍ വയ്യായിരുന്നെന്നും ഈ സ്ത്രീ പറയുന്നു.
ക്രിസ്തുമസ് രാത്രിയുടെ തലേദിവസമാണ് സിദ്ധാര്‍ത്ഥിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുന്ന സംഭവം ഉണ്ടായത്. കോട്ടയം സ്വദേശിയാണ് സിദ്ധാര്‍ത്ഥ്. മൗണ്ട് കാര്‍മല്‍ വിദ്യാനികേതനിലും മറ്റും പഠിച്ച സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളായ അനിലയ്ക്കും പ്രഭുവിനും കോട്ടയത്ത് ഒരു ഐഇഎല്‍ടിഎസ്, ഒഇടി ട്രെയിനിംഗ് സെന്റര്‍ ആണ് ഉണ്ടായിരുന്നത്. ആകാശ്മീകം എന്ന സിനിമയിലാണ് ആദ്യമായി സിദ്ധാര്‍ത്ഥ് അഭിനയിക്കുന്നത്. പിന്നാലെയാണ് വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. അതുവഴിയാണ് അനിലയുടേയും പ്രഭുവിന്റേയും രണ്ടു മക്കളും തട്ടീം മുട്ടീം എന്ന സിറ്റ്‌കോം പരമ്പരയിലേക്ക് എത്തുന്നത്.