Latest News

പള്‍സര്‍ സുനി എന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു; സ്വഭാവം ശരിയല്ലെന്ന് തോന്നിയപ്പോള്‍ പറഞ്ഞ് വിട്ടു;അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായി;വെളിപ്പെടുത്തലുമായി നടി ആന്‍മരിയ

Malayalilife
 പള്‍സര്‍ സുനി എന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു; സ്വഭാവം ശരിയല്ലെന്ന് തോന്നിയപ്പോള്‍ പറഞ്ഞ് വിട്ടു;അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായി;വെളിപ്പെടുത്തലുമായി നടി ആന്‍മരിയ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കുറച്ചുകാലം തന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് നടി ആന്‍മരിയ. സ്വഭാവദൂഷ്യം കാരണം അന്ന് സുനിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നും ആന്‍മരിയ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏജന്‍സി വഴിയെത്തിയ സുനിയെ അന്ന് 'സുനി' എന്ന പേരില്‍ മാത്രമാണ് തനിക്ക് പരിചയമെന്നും ആന്‍മരിയ വ്യക്തമാക്കി.

ദിവസങ്ങള്‍ മാത്രമാണ് സുനി തങ്ങളുടെ ഡ്രൈവറായി ജോലി ചെയ്തതെന്നും, അയാളുടെ സ്വഭാവം ശരിയല്ലെന്ന് തോന്നിയതിനാലാണ് ദേഷ്യത്തോടെ പിരിച്ചുവിട്ടതെന്നും അവര്‍ വിശദീകരിച്ചു. 'അടി കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ചെയ്തിട്ടില്ല. ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്,' ആന്‍മരിയ ഓര്‍ത്തെടുത്തു. നടി ആക്രമിക്കപ്പെട്ട സംഭവം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ടിവിയില്‍ പള്‍സര്‍ സുനിയെ കണ്ടപ്പോഴാണ് ഇയാള്‍ തന്റെ മുന്‍ ഡ്രൈവറായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്നും, കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ തനിക്ക് ശരിക്കും ഭയം തോന്നിയെന്നും ആന്‍മരിയ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഡിജിപിയുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെയും ശുപാര്‍ശകള്‍ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ നിര്‍ണായക നടപടി സ്വീകരിച്ചത്. കേസിലെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞുവെന്നാണ് ഡിജിപിയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

Read more topics: # ആന്‍മരിയ
actor ann maria about pulsar suni

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES