ടൊവിനോ തോമസ് നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മേനോന്‍ മലയാള സിനിമയിലേക്ക് കാല്‍വയ്ക്കുന്നനത്. പിന്നീട് ടൊവിനോ സംയുക്താ കൂട്ടുകെട്ടില്‍ നിരവധി ചിത്രള്‍ പിറന്നു. തീവണ്ടിയിലെ സംയുക്തയുടെ റോളും ബിനീഷ് എന്ന ടൊവിനോയുടെ നാടന്‍ കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. പുകവലിക്കുന്ന ടൊവിനോയുടെ മുഖത്തടക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ താന്‍ ജീവിതത്തില്‍ നേരിട്ട ഒരു സംഭവം പങ്കുവയ്ക്കുകയാണ് സംയുക്ത. ഈയടുത്ത് ഒരു അഭിമുഖത്തിലാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്.
ആരുടെയെങ്കിലും മുഖത്തടിച്ചിട്ടുണ്ടോ എന്ന് ചോദ്യം. പൊതുസ്ഥലത്ത് പുകവലിച്ച വ്യക്തിയുടെ മുഖത്തടിച്ചിട്ടുണ്ട് എന്നായിരുന്നു സംയുക്തയുടെ മറുപടി. പുകവലിക്കരുത് എന്ന് പറഞ്ഞപ്പോള്‍ തന്നോട് മോശമായി സംസാരിച്ചതിനാണ് അടിച്ചതെന്നും സംയുക്ത പറഞ്ഞു.
പൊതുനിരത്തില്‍ ഞാനും അമ്മയും നില്‍ക്കുന്നു. ഒരാള്‍ തൊട്ടരികില്‍ നിന്ന് പുക വലിക്കുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുന്നു. അവിടെ നിന്ന് മാറി നില്‍ക്കാന്‍ സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തുചെന്ന് പറഞ്ഞു, ''പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. എന്റെ അമ്മക്ക് ശ്വാസം മുട്ടുന്നുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ''.
പക്ഷേ അയാള്‍ പ്രതികരിച്ചത് വളരെ മോശമായാണെന്ന് സംയുക്ത പറഞ്ഞു. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ..പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല'- സംയുക്ത പറഞ്ഞു.