Latest News

സലാറിന് ശേഷം  കല്‍ക്കിയുമായി വീണ്ടും പ്രഭാസ് 

Malayalilife
സലാറിന് ശേഷം  കല്‍ക്കിയുമായി വീണ്ടും പ്രഭാസ് 

സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുന്നു.  'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്മാണ്ട സയന്‍സ് ഫിക്ഷന്‍ ചിത്രവുമായിട്ടാണ് വീണ്ടും പ്രഭാസ് വരുന്നത്. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ അതികായന്മാരായ കമല്‍ഹാസനും  അമിതാഫ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  

ദീപിക പദുകോണും ദിഷാ പട്ടാണിയുമാണ് നായികമാര്‍. മെയ് 9 നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. വാരണാസി, മുംബൈ, ഡല്‍ഹി, ചണ്ഡിഗഡ്, ചെന്നൈ, മധുരൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഗുണ്ടൂര്‍, ഭീമാവരം, കാശ്മീര്‍, വിജയവാഡ എന്നിവയുള്‍പ്പെടെ പാന്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലൂടെ നടത്തിയ റൈഡ് വഴിയാണ് നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനം നടത്തിയത്. മഹാനദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വനാണ് ഈ ബ്രഹ്മാണ്ട സിനിമയുടെ സംവിധായകന്‍.ദീപിക പദുകോണിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 2020 ഫെബ്രുവരിയിലാണ് ചിത്രം പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 

'വൈജയന്തി മൂവീസിന്റെ 50 വര്‍ഷം പിന്നിടുമ്പോള്‍ ഞങ്ങളുടെ ഈ സിനിമ യാത്രയില്‍ മേയ് 9 ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. 'ജഗദേക വീരുഡു അതിലോക സുന്ദരി' മുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ 'മഹാനടി', 'മഹര്‍ഷി' എന്നീ ചിത്രങ്ങളിലൂടെ ഈ തീയതി ഞങ്ങളുടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. ഇപ്പോള്‍ അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയ പ്രതിഭാധനരായ കലാകാരന്മാര്‍ അഭിനയിക്കുന്ന 'കല്‍ക്കി 2898 എഡി' റിലീസ് ചെയ്യുന്നതും ഇതേ തീയതിയിലാണ്. ഈ നിമിഷത്തില്‍ വൈജയന്തി മൂവീസിന്റെ നാഴികക്കല്ലായ 50-ാം വര്‍ഷവുമായ് ഒത്തുചേര്‍ന്ന് ഞങ്ങളുടെ യാത്ര തുടരുമ്പോള്‍ അത് കൂടുതല്‍ അര്‍ഥവത്തായതാക്കുന്നു.' ചിത്രത്തിന്റെ റിലീസ് പ്രഖ്യാപന വേളയില്‍ വൈജയന്തി മൂവീസ് സ്ഥാപകയും നിര്‍മ്മാതാവുമായ സി. അശ്വിനി ദത്ത് പറഞ്ഞ വാക്കുകളാണിത്.


 

salar prabhas kalki

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES