Latest News

അമല്‍ നീരദ് ചിത്രവും റീ റിലീസിന്; എത്തുന്നത് മലയാളത്തിനൊപ്പം തമിഴിലും; പൃഥിരാജ് ചിത്രം അന്‍വര്‍ ഈ മാസം18 ന് തിയേറ്ററുകളിലേക്ക്

Malayalilife
 അമല്‍ നീരദ് ചിത്രവും റീ റിലീസിന്; എത്തുന്നത് മലയാളത്തിനൊപ്പം തമിഴിലും; പൃഥിരാജ് ചിത്രം അന്‍വര്‍ ഈ മാസം18 ന് തിയേറ്ററുകളിലേക്ക്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം അന്‍വര്‍ റി റീലീസ് ചെയ്യുന്നു.  പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബര്‍ 18 നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്.

ഡോള്‍ബി അറ്റ്‌മോസ് ഫോര്‍ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തുന്നത്. സെലിബ്‌സ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിര്‍മ്മിച്ച ചിത്രം ആദ്യം റിലീസ് ചെയ്തത് 2010 ലാണ്. മോളിവുഡ് ബോക്‌സ് ഓഫീസിലെ തന്നെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മാറ്റി കുറിച്ച ചിത്രത്തിലെ ഗാനങ്ങളും അമല്‍ നീരദിന്റെ മേക്കിങ്ങും യുവാക്കള്‍ക്കിടയിലും ക്യാമ്പസുകളിലും അന്ന് തരംഗമായി മാറിയിരുന്നു.

സാഹിത്യകാരനായ ഉണ്ണി ആര്‍, അമല്‍ നീരദ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാല്‍, മംമ്ത മോഹന്‍ദാസ്, അസിം ജമാല്‍, സമ്പത് രാജ്, ജിനു ജോസെഫ്, സുധീര്‍ കരമന, സായ് കുമാര്‍, ഗീത, നിത്യ മേനോന്‍, സലിം കുമാര്‍, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

anvar movie re release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES