Latest News

ആദ്യത്തെ ബിഗ് സ്‌ക്രീന്‍ കൊറിയോഗ്രഫി; കഥ ഇന്നു വരെ എന്ന ചിത്രത്തിലേക്ക് നിഖിലാ വിമലിനു വേണ്ടി നൃത്തം അഭ്യസിപ്പിച്ച് സീരിയല്‍ നടി അഞ്ജലി ഹരി

Malayalilife
 ആദ്യത്തെ ബിഗ് സ്‌ക്രീന്‍ കൊറിയോഗ്രഫി; കഥ ഇന്നു വരെ എന്ന ചിത്രത്തിലേക്ക് നിഖിലാ വിമലിനു വേണ്ടി നൃത്തം അഭ്യസിപ്പിച്ച് സീരിയല്‍ നടി അഞ്ജലി ഹരി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജലി ഹരി. പളുങ്കിലെ അരുണിമയായി തിളങ്ങിയ നടി ഇപ്പോള്‍ ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയായ ചെമ്പനീര്‍പ്പൂവിലെ ശ്രുതി ആയാണ് മിനിസ്‌ക്രീന്‍ ലോകത്ത് തിളങ്ങി നില്‍ക്കുന്നത്. ഒരു നടി എന്നതിലുപരി, മികച്ച ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ അഞ്ജലി സ്വന്തമായി നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. ഇപ്പോഴിതാ, തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച നേട്ടം പങ്കുവച്ചുള്ള നടിയുടെ വീഡിയോയാണ് ഏറെ വൈറലായി മാറുന്നത്. കഥ ഇന്നു വരെ എന്ന ചിത്രത്തിലേക്ക് നടി നിഖിലാ വിമലിനു വേണ്ടി നൃത്തം കോറിയോഗ്രാഫ് ചെയ്യാനുള്ള ഭാഗ്യമാണ് നടിയ്ക്ക് ലഭിച്ചത്.

ദേവരാഗത്തിലെ 'ശശികല ചാര്‍ത്തിയ ദീപാവലയം' എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനു വേണ്ടിയായിരുന്നു അഞ്ജലിയുടെ കൊറിയോഗ്രഫി. ഇതാദ്യമായാണ് ഒരു സിനിമയ്ക്കു വേണ്ടി അഞ്ജലി നൃത്തസംവിധാനം നിര്‍വഹിക്കുന്നത്. സിനിമയിലെ ഒരു സീക്വന്‍സില്‍ ദേവരാഗത്തിലെ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. നിഖില വിമലും സംഘവുമാണ് ഈ രംഗത്ത് ചുവടു വയ്ക്കുന്നത്. മലയാളികള്‍ക്ക് ഏറെ പരിചിതമായ ഈ ഗാനത്തിനാണ് അഞ്ജലി പുതുമയേറിയ നൃത്തച്ചുവടുകള്‍ ഒരുക്കിയത്. നിഖിലയ്ക്ക് അഞ്ജലി ചുവടുകള്‍ പറഞ്ഞുകൊടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പത്തു ലക്ഷത്തിലധികം പേര്‍ ഇതുവരെ വിഡിയോ കണ്ടു കഴിഞ്ഞു.

രസകരമായ കമന്റുകളും അഞ്ജലിയുടെ വിഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നായികയെക്കാള്‍ ഭംഗിയുണ്ടല്ലോ കൊറിയോഗ്രാഫര്‍ക്ക് എന്നാണ് ഒരാളുടെ കമന്റ്. ഇയാള്‍ക്ക് തന്നെ നായിക ആയിക്കൂടെ എന്നാണ് മറ്റൊരാളുടെ പ്രതികരണം. കലാകാരി എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുന്നുണ്ട് അഞ്ജലി. അവരുടെ തന്നെ വിദ്യാര്‍ഥികളാണ് സിനിമയില്‍ നിഖിലയ്ക്കൊപ്പം നൃത്തരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.  

സംവിധായകന്‍ വിഷ്ണുമോഹന്‍ ചിത്രീകരിക്കാനുദ്ദേശിക്കുന്ന രംഗത്തെക്കുറിച്ച് കൃത്യമായ വിവരണം തന്നിരുന്നുവെന്ന് അഞ്ജലി പറയുന്നു. എങ്ങനെയാണ് ഈ ഗാനരംഗം ചിത്രീകരിക്കാന്‍ പോകുന്നതെന്ന് സംവിധായകന്‍ വിവരിച്ചു തന്നിരുന്നു. ഷോട്ടുകളും ക്യാമറ ആംഗിളുകളും ഉള്‍പ്പടെ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. എന്റെ ചില നിര്‍ദേശങ്ങള്‍ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ചെറുതാണെങ്കിലും മികച്ച പ്രതികരണം ഈ നൃത്തരംഗത്തിന് ലഭിക്കാനുള്ള കാരണവും മറ്റൊന്നല്ല, അഞ്ജലി പറഞ്ഞു.

സ്വകാര്യ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ റണ്ണര്‍ അപ്പ് ആയിരുന്ന അഞ്ജലി നിരവധി ടെലിവിഷന്‍ ഷോകള്‍ക്കു വേണ്ടി കൊറിയോഗ്രഫി നിര്‍വഹിച്ചിട്ടുണ്ട്. ഏഴോളം സിനിമകളിലും അഭിനയിച്ചു. റഹ്മാന്‍ നായകനായെത്തുന്ന ആദ്യ വെബ് സീരീസ് 1000 ബേബീസില്‍ മികച്ചൊരു വേഷം അഞ്ജലി അവതരിപ്പിക്കുന്നുണ്ട്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന അരികെ എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നു. ക്രെഡിറ്റ് സ്‌കോര്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

 

Read more topics: # അഞ്ജലി ഹരി
Anjali hari choreography nikhila vimal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക