Latest News

'ഹര'ത്തില്‍ മോഹന്‍ലാല്‍ നായകന്‍: അണിയറയില്‍ ഒരുങ്ങുന്നത് പ്രിയന്റെ 100-ാമത്തെ ചിത്രം; ഹിന്ദിയില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്നത് രണ്ട് ചിത്രങ്ങള്‍ 

Malayalilife
 'ഹര'ത്തില്‍ മോഹന്‍ലാല്‍ നായകന്‍: അണിയറയില്‍ ഒരുങ്ങുന്നത് പ്രിയന്റെ 100-ാമത്തെ ചിത്രം; ഹിന്ദിയില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്നത് രണ്ട് ചിത്രങ്ങള്‍ 

സംവിധായകന്‍ പ്രിയദര്‍ശന്റെ 100-ാമത്തെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായികനായി എത്തുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. ഇത് സത്യമാകും വിധത്തിലാണ് ഇപ്പോര്‍ പുറത്ത് വരുന്ന വാര്‍ത്ത. ഹരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത വിട്ടില്ല. മലയാളികള്‍ ഏറെ ആഘോഷിക്കപ്പെടുന്ന കൂട്ടുകെട്ടാണ് പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ എല്ലാം തന്നെ വമ്പന്‍ ഹിറ്റായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

അതേസമയം ഹിന്ദിയിലും പ്രിയദര്‍ശന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സെയ്ഫ് അലി ഖാന്‍, ബോബി ഡിയോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇതില്‍ ആദ്യം. മോഹന്‍ലാല്‍ നായകനായി എത്തി പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ഒപ്പത്തിന്റെ റീമേക്ക് ആണിത്. മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ നായക കഥാപാത്രത്തെ സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുമ്പോള്‍ സമുദ്രക്കനിയുടെ വില്ലനെയാണ് ബോബി ഡിയോള്‍ അവതരിപ്പിക്കുന്നത്. 2025 ല്‍ ചിത്രം തിയേറ്ററിലെത്തും. 

മറ്റൊരു ചിത്രം അക്ഷയ് കുമാറിനെ നായകനാക്കി ഇറങ്ങുന്നതാണ്. ഏറെ കാലത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഭൂത് ബംഗ്ലാ എന്ന് പേരിട്ട ചിത്രം അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കോമഡി ഹൊറര്‍ ഴോണറിലാണ് ഭൂത് ബംഗ്ലാ ഒരുങ്ങുന്നത്. 2025 ല്‍ പ്രദര്‍ശനത്തിനെത്തും. 2010 ല്‍ പ്രദര്‍ശനത്തിനെത്തിയ ഖട്ടാ മീട്ടായാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിലത്തെ ചിത്രം. 

അതേസമയം ദളപതി 69 ന്റെ നിര്‍മ്മാതാക്കളായ കെവിഎന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും പ്രിയദര്‍ശന്‍ എന്നാണ് റിപ്പോര്‍ട്ട്. കോളിവുഡിലും, ടോളിവുഡിലും കൈവച്ച ഇവര്‍ ഇപ്പോഴിതാ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. തെസ്പിയന്‍ ഫിലിംസ് എന്ന മറ്റൊരു ബാനറുമായി ചേര്‍ന്നായിരിക്കും കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ അരങ്ങേറ്റമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം അവസാനം തന്നെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കാനാണ് പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

priyadarshan 100th movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക