Latest News

ഒരു ഫില്‍റ്ററും ആവശ്യമില്ല; കുറ്റമറ്റത്... ഒരിക്കലും തെറ്റാന്‍ സാധിക്കാത്ത ഒരു ഫ്രെയിം; പിതൃസ്നേഹം; രജനീകാന്ത് വീട്ടില്‍ വിശ്രമിക്കുന്ന ചിത്രം പങ്ക് വച്ച് മകള്‍ ഐശ്വര്യ

Malayalilife
topbanner
 ഒരു ഫില്‍റ്ററും ആവശ്യമില്ല; കുറ്റമറ്റത്... ഒരിക്കലും തെറ്റാന്‍ സാധിക്കാത്ത ഒരു ഫ്രെയിം; പിതൃസ്നേഹം; രജനീകാന്ത് വീട്ടില്‍ വിശ്രമിക്കുന്ന ചിത്രം പങ്ക് വച്ച് മകള്‍ ഐശ്വര്യ

ജനീകാന്ത് എന്ന നടനെ ഇന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമില്ല. നിരവധി ആരാധകര്‍ ഇദ്ദേഹത്തിന് ഇന്ത്യയ്ക്ക് അകത്തും പുറത്തും എല്ലാം ഉണ്ട്. സിനിമയ്ക്ക് പുറത്ത് യാതൊരുവിധ മേക്കപ്പും ഇല്ലാതെ പ്രത്യക്ഷപ്പെടുന്ന വളരെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ഇദ്ദേഹം. 

ഇപ്പോളിതാ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ മൂത്തമകള്‍ ഐശ്വര്യയാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു ഫില്‍റ്ററും ആവശ്യമില്ല, വ്യാജമായതൊന്നുമില്ല, കുറ്റമറ്റത്... ഒരിക്കലും തെറ്റാന്‍ സാധിക്കാത്ത ഒരു ഫ്രെയിം. .ഒരിക്കലും തെറ്റായൊരു ആംഗിള്‍ ഉണ്ടാകാത്ത മുഖം.. പിതൃസ്‌നേഹം. അമൂല്യമായ പോസിറ്റീവ് ചിത്രം. നിങ്ങളുടെ എല്ലാ ദിവസവും മുകളില്‍ പറഞ്ഞിരിക്കുന്ന വരികള്‍ പോലെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും വിജയദശമി ആശംസകള്‍.

ഐ ഫോണ്‍ 14 പ്രോ മാക്‌സില്‍ ഷൂട്ട് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് ഐശ്വര്യ കുറിക്കുന്നു.ഇതായിരുന്നു ഐശ്വര്യയയുടെ അടിക്കുറിപ്പ്. ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്.

rajinikanths latest cool picture goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES