ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ നേരിട്ട അവഗണനകളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോഴിത ഒരു ബോളിവുഡ് സംവിധായകനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
കരിയറിന്റെ തുടക്കത്തില്‍ അടിവസ്ത്രം കാണിക്കാന്‍ ഒരു ബോളിവുഡ് സംവിധായകന്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രിയങ്ക ചോപ്ര വെളിപ്പെടുത്തിയത്.
ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടയിലാണ് അടിവസ്ത്രം കാണണം എന്ന് സംവിധായകന്‍ ആവശ്യപ്പെട്ടതെന്ന് എന്നാണ് പ്രിയങ്ക പറയുന്നത്.
സംഭവത്തെക്കുറിച്ച് പ്രിയങ്ക പറയുന്നതിങ്ങനെ,? 'ഇത് നടക്കുന്നത് 2002 ലോ 2003 ലോ ആണ്. നായകനെ വശീകരിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് എന്റേത്. ദേഹത്തു നിന്ന് ഓരോ വസ്ത്രമായി അഴിച്ചു മാറ്റണംം. ഈ സമയത്താണ് സംവിധായകന്‍ വിളിച്ചു പറയുന്നത്, എനിക്ക് അവളുടെ അടിവസ്ത്രം കാണണം, അല്ലാതെ ആരാണ് ഈ സിനിമ കാണാന്‍ തിയേറ്ററിലേക്ക് വരിക? അയാള്‍ അത് എന്നോട് നേരിട്ടല്ല പറയുന്നത്, എന്റെ മുന്നിലുള്ള സ്‌റ്റൈലിസ്റ്റിനോടായിരുന്നു അയാളിങ്ങനെ വിളിച്ചു പറഞ്ഞത്. മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അത്.
എന്നെ എങ്ങനെ ഉപയോഗിക്കാം എന്നതിലുപരി ഞാന്‍ മറ്റൊന്നുമല്ല, എന്റെ കല പ്രധാനമല്ല, ഞാന്‍ എന്ത് സംഭാവന ചെയ്യുന്നു എന്നത് പ്രധാനമല്ല എന്ന തോന്നലാണ് എനിക്കുണ്ടായത്. രണ്ട് ദിവസത്തിനു ശേഷം ആ സിനിമ വേണ്ടെന്നു വെച്ച് ഇറങ്ങിപ്പോന്നു. കാരണം അയാളെ എന്നും കാണേണ്ടി വരുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. പ്രിയങ്ക പറഞ്ഞു.
രണ്ടു ദിവസം ആ സിനിമയില്‍ ജോലിചെയ്ത ശേഷം പിന്‍വാങ്ങി എന്നും താരം വ്യക്തമാക്കി. പിതാവ് അശോക് ചോപ്ര ഈ വിഷയത്തില്‍ തനിക്ക് പൂര്‍ണ പിന്തുണ നല്‍കി എന്നും പ്രിയങ്ക പറഞ്ഞു. 'അഡ്വാന്‍സായി വാങ്ങിയ തുക തിരികെ നല്‍കാമെന്ന് അച്ഛന്‍ പറഞ്ഞു. അതെനിക്ക് വലിയ ആശ്വാസമായിരുന്നു. പിന്നീട് ഒരിക്കലും ആ സംവിധായകന്റെ മുഖത്തു നോക്കാന്‍ പോലും എനിക്ക് ഇഷ്ടമായിരുന്നില്ല.'- പ്രിയങ്ക പറഞ്ഞു.
അതേസമയം, പ്രിയങ്ക ചോപ്ര ജോനാസും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സിറ്റാഡലി'ല്‍ എന്ന സീരിസ് ഏപ്രില്‍ 28നാണ് ആമസോണ്‍ പ്രൈംമില്‍ സ്ട്രീം ചെയ്ത് തുടങ്ങിയിരുന്നു. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍', 'എന്‍ഡ് ഗെയിം' തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന സീരീസാണ് ഇത്.