കിടിലന്‍ ബ്ലാക്ക് കളര്‍ ഔട്ട്ഫിറ്റില്‍ പ്രിയങ്ക ചോപ്ര; കയ്യിലിരിക്കുന്ന കുഞ്ഞന്‍ ബാഗിന്റെ വില കേട്ടാല്‍ ഞെട്ടും

Malayalilife
കിടിലന്‍ ബ്ലാക്ക് കളര്‍ ഔട്ട്ഫിറ്റില്‍ പ്രിയങ്ക ചോപ്ര; കയ്യിലിരിക്കുന്ന കുഞ്ഞന്‍ ബാഗിന്റെ വില കേട്ടാല്‍ ഞെട്ടും

ലോകസുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. സംഗീതഞ്ജന്‍ കൂടിയായ നിക്ക് ജോനാസിനെ വിവാഹം കഴിച്ചതോടെ നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.  ഫാഷന്‍ ലോകത്തെ ഐക്കണ്‍ താരം കൂടിയാണ് പ്രിയങ്ക ചോപ്ര. 

അതുകൊണ്ടു തന്നെ താരത്തിന്റെ സ്‌റ്റൈല്‍ പിന്തുടരുന്ന ഫാഷന്‍ പ്രേമികള്‍ നിരവധിയാണ്. വസ്ത്രങ്ങളിലെ പുതുമയ്ക്ക് പുറമേ ആഭരണങ്ങളിലും മറ്റ് ആക്‌സസറീസിലും നടി നല്‍കുന്ന ശ്രദ്ധയാണ് ഇതിന് പ്രധാന കാരണം. താരത്തിന്റഎ വസ്ത്രങ്ങള്‍ക്കൊപ്പം പലപ്പോഴും താരത്തിന്റെ ആക്‌സസറീസും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ പ്രിയങ്കയുടെ ഓള്‍ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വാറലായി മാറുന്നത്.

മനോഹരമായ ബ്ലാക് പാന്റിനൊപ്പം ഷീര്‍ ടോപ്പും ഓവര്‍കോട്ടുമാണ് പ്രിയങ്കയുടെ വേഷം. പുത്തന്‍ ഹെയര്‍സ്‌റ്റൈലിലാണ് പ്രിയങ്ക തിളങ്ങിയത്. എന്നാല്‍ ചിത്രത്തില്‍ ആരാധകര്‍ കൂടുതല്‍ ശ്രദ്ധിച്ചത് താരസുന്ദരിയുടെ കൈയിലെ അടിപൊളി ബാഗാണ്. മഞ്ഞനിറത്തിലെ വെയ്റ്റ്‌ലെസ്സ് ബാഗാണ് അത്. ലോകപ്രശസ്തമായ ഫെന്‍ഡി എന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡിന്റെ ബാഗാണ് പ്രിയങ്കയുടെ കൈയിലുള്ളത്. എന്നാല്‍ കാഴ്ചയില്‍ ഒരു കുഞ്ഞന്‍ ബാഗാണെങ്കിലും വില കേട്ടാന്‍ ഞെട്ടും...... 3,980 അമേരിക്കന്‍ ഡോളര്‍ (2,91,011 ഇന്ത്യന്‍ രൂപ) ആണ് പ്രിയങ്കയുടെ ബാഗിന്റെ വില.

Read more topics: # priyanka chopra,# luxurious bag,# price
priyanka chopra luxurious bag price

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES