സ്ട്രാപ് ലെസ് ബ്ലൗസിനൊപ്പം ഹെവിയായി ഐവറി സാരി..! മുടി വാരിക്കെട്ടി ഓര്‍നേറ്റ് നെക്ലസും അണിഞ്ഞ് ഫാഷനിസ്റ്റുകളെ അമ്പരപ്പിച്ച് പ്രിയങ്ക

Malayalilife
സ്ട്രാപ് ലെസ് ബ്ലൗസിനൊപ്പം ഹെവിയായി ഐവറി സാരി..! മുടി വാരിക്കെട്ടി ഓര്‍നേറ്റ് നെക്ലസും അണിഞ്ഞ് ഫാഷനിസ്റ്റുകളെ അമ്പരപ്പിച്ച് പ്രിയങ്ക

 

ലോകസുന്ദരിയും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയാണ്. സംഗീതഞ്ജന്‍ കൂടിയായ നിക്ക് ജോനാസിനെ വിവാഹം കഴിച്ചതോടെ നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ വിശേഷങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഫാഷന്‍ ലോകത്തെ ഐക്കണ്‍ താരം കൂടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍  മറക്കാഷ് രാജ്യാന്തര ചലച്ചിത്ര മേളയിലെത്തിയ പ്രിയങ്കയുടെ വസ്ത്രധാരണവും ആഭരണങ്ങളുമാണ് ശ്രദ്ധനേടുന്നത്.

ലോകത്തെ സ്വാധീനിക്കുന്ന ഫാഷന്‍ ഐക്കണുകളില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. റെഡ് കാര്‍പറ്റുകളില്‍ മാത്രമല്ല, ഒരോ ലുക്കിലും ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് പ്രിയങ്കയുടേതായി ഉണ്ടാകും. ആക്‌സസറീസിലും പ്രിയങ്കയ്ക്ക് സ്വന്തമായൊരു സ്‌റ്റൈല്‍ ഉണ്ട്. സ്വന്തമായി ഫാഷന്‍ പരീക്ഷണങ്ങളും പ്രിയങ്ക നടത്താറുണ്ട്. പാശ്ചാത്യവേദികളിലെപ്പോഴും ബോളിവുഡ് നടിമാര്‍ വെസ്‌റ്റേണ്‍ ഔട്ട്ഫിറ്റുകളാണ് തെരെഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ പാശ്ചാത്യ വേദികളില്‍ സാരി ധരിച്ച് കൂളായി കയ്യടി നേടുകയാണ് പ്രിയങ്ക. മെറോക്കയിലെ പ്രശ്‌സ്തമായ മറക്കാഷ് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് സാരി ധരിച്ച് സദസ്യരെ പ്രിയങ്ക അമ്പരപ്പിച്ചത്.

അഭിനേതാവും നിര്‍മാതാവുമായി 20 വര്‍ഷങ്ങള്‍ പിന്നിട്ട് പ്രിയങ്കയെ ചടങ്ങില്‍ ആദരിച്ചിരുന്നു. പരിപാടിക്ക് അബുജാനി സന്ദീപ് കോസ്‌ല ഡിസൈന്‍ ചെയ്ത ഐവറി നിറത്തിലെ സാരിയാണ് താരം ധരിച്ചത്. ഹാന്‍ഡ് എബ്രോയിഡ്രിയും സ്വീകിന്‍സുകളും ഗോള്‍ഡന്‍ സര്‍ദോസി ബോര്‍ഡറും ചേരുന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു പ്രിയങ്ക. സ്‌റ്റൈലിഷ് സ്ട്രാപ് ലെസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്.

സാരിയുടെ ഡിസൈനിന് അനുയോജ്യമായ നെക്‌ലേസും മോതിരങ്ങളുമായിരുന്നു ആക്‌സസറീസ്. മെസ്സി ബണ്‍ സ്‌റ്റൈലില്‍ ഒരുക്കിയ മുടി, പിങ്ക് ലിപ്സ്റ്റിക്, സ്‌മേക്കി ഐമേക്കപ്, ഡ്വെവി മേക്കപ് എന്നിവ ചേര്‍ന്നപ്പോള്‍ പ്രിയങ്ക എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായി മാറി. അനുകരണങ്ങള്‍ ഒഴിവാക്കി സ്വന്തമായ സ്‌റ്റൈലുകളിലാണ് പ്രിയങ്ക തിളങ്ങുന്നത്. നേരത്തെ പ്രിയങ്ക ഏറ്റവും കൂടുതല്‍ പരീക്ഷണം നടത്തുന്ന ആക്‌സസറിയാണ് ചെരിപ്പ് എന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു.  താരസുന്ദരിക്ക് 80 ജോഡി ചെരിപ്പുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട് എത്തിയത്. ലോകത്തെ മുന്‍നിര ഫാഷന്‍ ബ്രാന്‍ഡുകളുടെ ചെരിപ്പുകളാണ് ഇതെല്ലാം. വളരെ കൂടിയ വിലയിലുള്ള സ്‌റ്റൈലന്‍ ചെരിപ്പുകളുടെ ഒരു വലിയ ശേഖരം. പ്രിയങ്കയെ സ്‌റ്റൈലിഷ് ആക്കുന്നതില്‍ വളരെ വലിയ പങ്കാണ് ഈ ചെരിപ്പുകള്‍ വഹിക്കുന്നത്. ഹീല്‍സ് ചെരിപ്പുകളോട് താരത്തിന് കൂടുതല്‍ പ്രിയം

Priyanka Chopra in sequined ivory saree and strapless blouse looks like royalty at event

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES