Latest News

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പ്രിയങ്കാ ചോപ്രയ്ക്ക് പരുക്ക്; കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കിട്ട് താരം

Malayalilife
 സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പ്രിയങ്കാ ചോപ്രയ്ക്ക് പരുക്ക്; കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കിട്ട് താരം

സിനിമാ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. നടിയുടെ കഴുത്തിനാണ് പരിക്കേറ്റത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രിയങ്ക തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അപകട വിവരം പുറത്ത് വിട്ടത്. 

ദ ബ്‌ളഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെ കഴുത്തിനാണ് പരിക്ക്. 
എന്റെ ജോലിക്കിടിയിലുള്ള പ്രൊഫഷണല്‍ അപകടങ്ങള്‍ എന്ന കുറിപ്പോടെ ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയായാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ബ്ലഫ് എന്ന ഹോളിവുഡ് ചിത്രത്തിലെ സംഘട്ടനരംഗത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്....

ബ്‌ളഫിന്റെ സെറ്റില്‍ നിന്നുള്ള അണിയറ ദൃശ്യങ്ങള്‍ നേരത്തെ പ്രിയങ്ക പങ്കുവച്ചിരുന്നു. ദ ബ്‌ളഫിന് പുറമേ ഹെഡ് ഒഫ് സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളായ ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവരാണ് ഹെഡ് ഒഫ് സ്റ്റേറ്റിലെ മുഖ്യതാരങ്ങള്‍.

ഫ്രാങ്ക് ഇ ഫ്ളവേഴ്സ് സംവിധാനം ചെയ്യുന്ന 'ദ ബ്ലഫ്' പത്തൊന്‍പതാം നൂറ്റാണ്ടിലെ കഥയാണെന്നാണ് സൂചന. കരീബിയന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം മുന്‍ കടല്‍ക്കൊള്ളക്കാരിയുടെ ജീവിതകഥയിലൂടെയാണ് പുരോഗമിക്കുന്നത്. ഈ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയാണ്. റൂസ്സോ ബ്രദേഴ്സിന്റെ ബാനര്‍ എജിബിഒ സ്റ്റുഡിയോയും ആമസോണ്‍ എംജിഎം സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം..

ഓസ്ട്രേലിയയിലാണ് 'ദ ബ്ലഫി'ന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ദ ബ്ലഫ് കൂടാതെ 'ഹെഡ് ഓഫ് സ്റ്റേറ്റ്' എന്ന ഹോളിവുഡ് ചിത്രത്തിലും പ്രിയങ്ക അഭിനയിക്കുന്നുണ്ട്. ഇദ്രിസ് എല്‍ബ, ജോണ്‍ സിന എന്നിവരാണ് ഹെഡ് ഓഫ് സ്റ്റേറ്റിലെ മറ്റു താരങ്ങള്‍. ലവ് എഗെയ്ന്‍ എന്ന ഇംഗ്ലീഷ് ചിത്രമാണ് പ്രിയങ്കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം..

priyanka chopra injured

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക