Latest News

പിന്‍കഴുത്തിലും കൈയിലും ടാറ്റു കുത്തി പ്രിയാവാര്യര്‍; മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് നില്ക്കുന്ന നടിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Malayalilife
 പിന്‍കഴുത്തിലും കൈയിലും ടാറ്റു കുത്തി പ്രിയാവാര്യര്‍; മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് നില്ക്കുന്ന നടിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ദ്യചിത്രം റിലിസാവുന്നതിന് മുമ്പ് താരമായി മാറിയ പ്രിയാ വാര്യര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് വിവാദത്തിന്റെ പേരിലാണ്. അഡാറ് ലവിലെ നായിക നൂറിനും ഒമര്‍ ലുലുവായുള്ള അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചകളുമൊക്കെ വാര്‍ത്തകളില്‍ നിറയവേ പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വൈറലാവുകയാണ്.

പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബോളിവുഡില്‍ ഏറെ വിവാദങ്ങള്‍ക്കു തുടക്കം കുറിച്ച ചിത്രമാണ് ''ശ്രീദേവി ബംഗ്ലാവിലെ പ്രിയയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെതന്നെ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഗ്ലാമര്‍ ലുക്കില്‍ പ്രിയ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഇതിനിടെ നടി ടാറ്റു ചെയ്ത ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വച്ചു. സ്ട്രിപ്ഡ് പാന്റ്‌സിനൊപ്പം മഞ്ഞ ബാഗി ടോപ് ധരിച്ച് അതി മനോഹരിയായാണ് പ്രിയ പുതിയ ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. സാധാരണ അഴിച്ചിടാറുള്ള മുടി ഇക്കുറി ബണ്‍ സ്‌റ്റൈലില്‍ കെട്ടി വച്ചിരിക്കുകയാണ്. ഒപ്പം സണ്‍ ഗ്ലാസ് സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. പിന്‍ വശത്തായി ചെയ്തിരിക്കുന്ന മൂണ്‍ ടാറ്റൂവും ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.

അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതമാണോ ശ്രീദേവി ബംഗ്ലാവിന്റെ പ്രമേയം എന്നതിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

ശ്രീദേവി ബംഗ്ലാവ് ഒരു നടിയുടെ കഥയാണെന്ന് ചിത്രത്തിന്റെ ടീസറില്‍ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, കുളിമുറിയിലെ ബാത്ടബ്ബില്‍ കാലുകള്‍ പുറത്തേക്കിട്ട് കിടക്കുന്ന ഒരു ഷോട്ടോടുകൂടിയാണ് ടീസര്‍ അവസാനിക്കുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കാരണം ശ്രീദേവി മരിച്ചു കിടന്നതും ബാത്ടബ്ബിലാണ്.അതേസമയം, ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ 'ശ്രീദേവി ബംഗ്ലാവി'ല്‍ അവതരിപ്പിക്കുന്നതെന്നും ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രിയ വാര്യര്‍ നേരത്തേ പറഞ്ഞിരുന്നു. പൂര്‍ണമായും യു കെയില്‍ ചിത്രീകരിക്കുന്ന ചിത്രം 70 കോടി ബജറ്റിലാണ് ഒരുക്കുന്നത്.

 

 

Read more topics: # priya warrier,# sreedevi bunglow,# tatoo
priya warrier in sreedevi bunglow

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക