ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനരംഗത്തിലൂടെ ഇന്ത്യയാകെ തരംഗമായി മാറിയ നടിയാണ് പ്രിയ വാര്യര്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പലപ്പോഴും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ തയ്ലന്‍ഡില്‍ നിന്നുമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ബീച്ചില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ടോപ്പും കരുപ്പ് ജീന്‍സ് ഷോര്‍ട്‌സുമാണ് പ്രിയ ധരിച്ചിരിക്കുന്നത്. തയ്ലന്‍ഡിലെ മായ ബേ എന്ന ബീച്ചില്‍ നിന്നുമാണ് ചിത്രങ്ങള്‍. കടലില്‍ ലൈഫ് ജാക്കറ്റ് ധരിച്ച് നീന്തല്‍ പഠിക്കുന്ന ചിത്രങ്ങളും പ്രിയ പങ്കുവെച്ചിട്ടുണ്ട്.
അതീവ ഗ്ലാമറസായാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിക്കിനി ടൈപ്പ് ഡ്രസുകളാണ് പ്രിയയുടെ വേഷം. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഹോട്ട് ലുക്കാണല്ലോ എന്നും പ്രിയ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നുമെല്ലാമാണ് കമന്റുകള്‍.
പ്രശാന്ത് മുമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്‌ളാവ്, ഷെയ്ന്‍ നിഗം നായകനായി എത്തിയ ഇഷ്‌ക് സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് പ്രിയയുടെ പുതിയ ചിത്രങ്ങള്‍. രഞിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 4 ഇയേഴ്‌സ് ആണ് മലയാളത്തില്‍ പുതിയ ചിത്രം.