ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമായി തീര്‍ന്ന നായികയാണ് പ്രിയ വാര്യര്‍. മലയാളത്തില്‍ തുടങ്ങിയ പ്രിയ ഇന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുന്ന താരത്തിന്റെ പുതിയ ഫോ്‌ട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
പൂക്കള്‍ പോലെ വിരിയുക,? നിങ്ങളുടെ സൗന്ദര്യം തുറന്നു കാട്ടുക എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം കൊള്ള എന്ന ചിത്രമാണ് പ്രിയ വാര്യരുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജീഷ വിജയനും ചിത്രത്തില്‍ പ്രിയയ്‌ക്കൊപ്പം എത്തിയിരുന്നു. ബോളിവുഡില്‍ ശ്രീദേവി ബംഗ്ലാവ്, തെലുങ്കില്‍ ഇഷ്‌ക് ,സിനിമയുടെ റീമേക്ക് എന്നിവയാണ് പ്രിയവാര്യരുടെ റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നാല് മലയാള സിനിമകളും രണ്ട് തെലുങ്ക് സിനിമകളും പ്രിയയുടെ റിലീസ് ചെയ്തിട്ടുണ്ടായിരുന്നു.ഈ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ലൈവ് ആണ് പ്രിയയുടെ അവസാനം റിലീസ് ചെയ്ത സിനിമ. അത് തിയേറ്ററുകളില്‍ പരാജയമായിരുന്നു.