Latest News

ഇതാണ് എന്റെ സ്‌നേഹ വലയം; ഇന്ദ്രജിത്തിനും മക്കള്‍ക്കും ഒപ്പമുളള ചിത്രം പങ്കുവച്ച് പൂര്‍ണിമ

Malayalilife
ഇതാണ് എന്റെ സ്‌നേഹ വലയം; ഇന്ദ്രജിത്തിനും മക്കള്‍ക്കും ഒപ്പമുളള ചിത്രം പങ്കുവച്ച് പൂര്‍ണിമ

ലയാളസിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പരസ്പം ബഹുമാനിച്ചും സ്‌പോര്‍ട്ട് ചെയ്തും മുന്നോട്ടു പോകുന്നവരാണ് ഇവര്‍. വ്യത്യത്സ കഥാപാത്രങ്ങളുമായി ഇന്ദജിത്ത് സിനിമയില്‍ സജീവമാണ്. ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ സജീവമായ പൂര്‍ണിമ വൈറല് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരുന്നു. കുടുംബത്തൊടൊപ്പമുളള നിമിഷങ്ങളെല്ലാം ഇവര്‍ ആഘോഷമാക്കാറുണ്ട്. അതിന്റെ ചിത്രങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പൂര്‍ണിമ. ഭര്‍ത്താവായ ഇന്ദ്രജിത്തും മക്കളായ പ്രാര്‍ഥനയും നക്ഷത്രയും ഇവര്‍ക്കൊപ്പം വളര്‍ത്തുനായ ബൂബൂവുമുണ്ട്. എല്ലാവരും പരസ്പരം കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുന്നൊരു ചിത്രമായിരുന്നിത്. ഒപ്പം സ്നേഹം പകുത്ത് കൊടുക്കുന്നതിനെ കുറിച്ചും ഇന്നത്തെ സാഹചര്യങ്ങളെ കുറിച്ചും പൂര്‍ണിമ വലിയൊരു കുറിപ്പ് തന്നെ എഴുതിയിരിക്കുകയാണ്.

'എന്റെ സ്നേഹ വലയം'. ഇന്നത്തെ ജീവിതത്തെ നേരിടാന്‍ നമുക്കെല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടാണ്. മിക്കവര്‍ക്കും അവര്‍ക്ക് മുന്നിലുള്ള പ്രതിസന്ധികള്‍ വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. ഇത് വൈകാരികമായ അടുപ്പവും ആശ്രയം നല്‍കുന്നതുമായ ഒരാള്‍ അടുത്തണ്ടെങ്കിലെന്ന തോന്നലുണ്ടാക്കും. ഞങ്ങള്‍ സ്ത്രീകള്‍ ഇത് ആവശ്യപ്പെടും. ചില സമയങ്ങളില്‍ അത് കൂടുതലായും തോന്നും.
നിങ്ങള്‍ സ്നേഹം കൊടുക്കുന്ന ഒരാളാണെങ്കില്‍ എല്ലാ ഭാഗത്തേക്കും നിരന്തരം സ്നേഹം ഭാഗിച്ച് നല്‍കുന്നതിലൂടെ ചില സമയങ്ങളില്‍ അത് നിങ്ങളെ തന്നെ ഒഴിഞ്ഞ കുപ്പി പോലെയാക്കും. അപ്പോഴാണ് നിങ്ങള്‍ നിങ്ങളെ തന്നെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കുക. വാസ്തവത്തില്‍ ഇതൊരു ചികിത്സാ വ്യായാമമുറയാണ്. അതാണ് എന്റെ ബോധത്തെ നിലനിര്‍ത്തുന്നത്.

നിങ്ങളെ തന്നെ സ്നേഹിക്കാനും അഭിനന്ദിക്കാനും നിങ്ങളുടെ ആത്മാവുമായി ഒരു ബന്ധം സ്ഥാപിക്കാനും ശ്രമിക്കുന്നതാണ് നിങ്ങളില്‍ തന്നെ സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിന്റെ പ്രധാന അടിത്തറ. ഈ തിരിച്ചറിവ് നിങ്ങളുടെ കുട്ടികളുമായി പങ്കിടാന്‍ കഴിയുകയാണെങ്കില്‍ അതിലൂടെ സ്വയം അംഗീകരിക്കുകയും സ്നേഹിക്കകുയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ ആത്യന്തിക വികാരമാണ് അവരിലേക്ക് പകര്‍ന്ന് നല്‍കുന്നത്. എന്നുമാണ് ചിത്രത്തിന് താഴെ പൂര്‍ണിമ കുറിച്ചിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

My circle of love ♥️ Life during these times is for sure quite difficult for most of us to cope up with. Even though a few of us are privileged in many ways, for the many others the uncertainty ahead is quite stressful, which in turn cultivates the need for an emotional dependence. For us the womenfolk, this factor can get quite demanding, at times overwhelming too! And if you are a giver, this process of constantly giving love to all quarters leaves you quite empty at times. This is when you realise the importance of staying connected with your inner self. In fact to me, it’s a therapeutic exercise that keeps my sanity intact. Learning to love and appreciate yourself and connecting with your inner spirit is the utmost foundation to create the circle of love. And if we can share this experience with our children, we would be gifting them with life’s ultimate emotion of accepting and loving oneself and giving it back to others.. ♥️ #selflove #mentalhealthmatters #mentalhealth #family #loveyourself #circleoflove

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

 

poornima indrajith shares a beautiful picture of family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക