മലയാള സിനിമയുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് നടി പൂർണിമയുടെത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമയുടെ പ്രാണ എന്ന പേരിലുള്ള വാസ്ത സ്ഥാപനം ശ്രദ്ധ നേടുകയും ചെയ്തു. എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ പൂർണിമ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മകള്‍ നക്ഷത്രയുടെ ഡയറിയിലെഴുതിയ കാര്യങ്ങളാണ് പൂര്‍ണിമ പങ്കുവെച്ചത്.
ജീവിതത്തിലെ ഓരോ കാര്യത്തിനും പുസ്തകത്തിലെഴുതിയ കുറിപ്പുകളില്‍ നന്ദി പറയുകയാണ് താരപുത്രി. തന്റെ അറിവുകള്‍ക്ക്, കുടുംബത്തിന്, തന്റെ തെറ്റുകള്‍ തിരത്തുന്ന മനസിന്റെ ഒരു ഭാഗത്തിനും നന്ദി എന്നുമാണ് നക്ഷത്ര കുറിച്ചരിക്കുന്നത്. അവളുടെ നന്ദിയോടെയുള്ള ലിസ്റ്റുകളാണ് എന്റെ ഏറ്റവും വലിയ സമ്മാനം. ദൈവത്തിന് നന്ദി. നിങ്ങള്‍ എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. എന്നുമാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം പൂര്‍ണിമ അടിക്കുറിപ്പായി എഴുതിയിരിക്കുന്നതു. എന്നാൽ പോസ്റ്റ് കണ്ട ആരാധകർ മക്കളുടെ കാര്യത്തില്‍ ശരിക്കും നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്. എന്നും സന്തുഷ്ടമായി കഴിയാനുള്ള ഭാഗ്യം ലഭിക്കട്ടേ എന്നുമാണ് കമന്റുകളിട്ടിരിക്കുന്നത്.
മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. ഇരുവരുടെയും മക്കളുടെയും വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്. പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. എന്നാൽ ഇളയമകളാകട്ടെ അഭിനയ രംഗത്തെക്കും ചുവട് വച്ച് കഴിഞ്ഞു.