Latest News

പീറ്റര്‍ പോളിനെ വനിത വിജയകുമാര്‍ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കിയോ? ഗോവയിലെ അവധി ആഘോഷത്തിനിടെ അടിച്ചു പിരിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍

Malayalilife
പീറ്റര്‍ പോളിനെ വനിത വിജയകുമാര്‍ വീട്ടില്‍ നിന്നും അടിച്ച് പുറത്താക്കിയോ? ഗോവയിലെ അവധി ആഘോഷത്തിനിടെ അടിച്ചു പിരിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍

ടന്‍ വിജയകുമാറിന്റെ മകള്‍ വനിത വിജയ കുമാറും സംവിധായകന്‍ പീറ്റര്‍പോളുമായുളള വിവാഹം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞ് രണ്ടുമാസം ആകാനിരിക്കയാണ്. രണ്ട് തവണ വിവാഹിതയും ഒരു തവണ ലിവിംഗ് റിലേഷനിലുമായിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്.  പീറ്റര്‍ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. താനുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് പീറ്റര്‍ രണ്ടാമതും വിവാഹിതനായതെന്ന ആരോപണവുമായി ആദ്യ ഭാര്യ രംഗത്ത് വന്നതും നടി ലക്ഷ്മി രാമകൃഷ്ണന്‍ കസ്തൂരി തുടങ്ങിയവരൊക്കെ ഈ പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്. നിരവധി വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയിലും തങ്ങള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണ് എന്ന് പല തവണ ചിത്രങ്ങളിലൂടെ വനിത വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ യൂട്യൂബ് ചാനലുമായി മുന്നോട്ടു പോകുകയാണ് ഇരുവരും. തങ്ങളുടെ എല്ലാ വിശേഷങ്ങളും പങ്കുവച്ച് വനിതയും പീറ്ററും എത്താറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഗോവയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍  വനിത പങ്കുവച്ചിരുന്നു. തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത് എന്ന പലപ്പോഴും വീഡിയോകളിലൂടെയ ും ചിത്രങ്ങളിലൂടെയും താരം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ പീറ്റര്‍ പോളിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വനിത തന്റെ ഭര്‍ത്താവിനെ പരിചരിച്ചതിനെ കുറിച്ചും മറ്റുമൊക്കെ വിശേഷങ്ങള്‍ വന്നിരുന്നു. തന്റെ ദൈവമാണ് ഭര്‍ത്താവ് എന്നാണ് അന്ന് വനിത പറഞ്ഞത്.

എന്നാല്‍ ആ സന്തോഷത്തിന് ആയുസില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇരുവര്‍ക്കുമിടയില്‍ ചില അടിപിടികള്‍ നടന്നു എന്ന് രവീന്ദര്‍ ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ പറയുന്നു. ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയത്രെ. ഇതേ തുടര്‍ന്ന് വനിതയും പീറ്ററും തമ്മില്‍ വാക്വാദം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിയ്ക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് കോടബക്കത്തുനിന്നും വരുന്ന വാര്‍ത്തകള്‍. പല  മുന്‍നിര മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
 

Read more topics: # peter paul,# vanitha vijayakumar,# issue
peter paul vanitha vijayakumar issue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക