Latest News

പരിഭ്രാന്തിയും ഒപ്പം അഭിമാനവും; എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു'; ഒടുവില്‍ പങ്കാളിയെ പരിചയപ്പെടുത്തി  അനാര്‍ക്കലി മരിക്കാര്‍ 

Malayalilife
 പരിഭ്രാന്തിയും ഒപ്പം അഭിമാനവും; എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു'; ഒടുവില്‍ പങ്കാളിയെ പരിചയപ്പെടുത്തി  അനാര്‍ക്കലി മരിക്കാര്‍ 

തന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് നടി അനാര്‍ക്കലി മരിക്കാര്‍. നടിയുടെ പങ്കാളി അമീന്‍ ബാരിഫ് സംവിധാനംചെയ്യുന്ന 'കാക്കി സര്‍ക്കസ്' വെബ് സീരീസ് സി5 ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പു പങ്കുവെച്ചത്. എനിക്ക് പരിഭ്രാന്തിയും അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളിയായ അമീന്‍ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണെന്ന് അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അമീന്റെ യാത്രയുടെ ഭാഗമാകാന്‍ തനിക്ക് ഭാഗ്യമുണ്ടായതായി അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു. 

വൈകാരികമായൊരു ദിവസമാണിന്ന്. പേടിയും അഭിമാനവും ആവേശവും തോന്നുന്നു. എന്റെ പങ്കാളി അമീന്‍ ബാരിഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അവന്റെ യാത്രയുടെ ഭാഗമാകാന്‍ എനിക്ക് ഭാഗ്യമുണ്ടായി. ഒരു ഗാനം ആലപിച്ചു. കൂടാതെ, മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന ഗൗതമി നായര്‍ക്കുവേണ്ടി ഡബ് ചെയ്യാനും അവസരം ലഭിച്ചു. ഞങ്ങള്‍ നന്നായി ചെയ്തുവെന്ന് വിശ്വസിക്കുന്നു', അനാര്‍ക്കലി കുറിച്ചു.

തനിക്കൊരു കാമുകനുണ്ടെന്നും തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാര്‍ക്കലി മുമ്പൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 'എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകനാകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസിക്കുന്നത്. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ', എന്നായിരുന്നു അന്ന് അനാര്‍ക്കലി പറഞ്ഞത്. 

അമീന്‍ ബാരിഫ് രചനയും സംവിധാനവും നിര്‍വഹിച്ച കോമഡി- ത്രില്ലര്‍ പരമ്പരയാണ് 'കാക്കി സര്‍ക്കസ്'. വെള്ളിയാഴ്ച മുതല്‍ സ്ട്രീമിങ് ആരംഭിച്ചു. രാജേഷ് മാധവന്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ പ്രധാനവേഷത്തിലുണ്ട്. 2016ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വിമാനം, മന്ദാരം, ഉയരെ, പ്രിയന്‍ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌
 

anarkali marikar reveals his love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES