മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി പിന്നാലെ ബിഗ്‌ബോസിലെത്തി പ്രണയത്തിലായ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ മേയില്‍ വിവാഹിതരായി ഇവര്‍ ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ്. അഞ്ചു മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ പേളി മാണി. മാര്‍ച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച് പേളി എത്തിയിരുന്നു. അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. പേളി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ തന്നിലെ അച്ഛനും ജനിച്ചുവെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്. പേളി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതലുളള വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരുന്നു.
അഞ്ചാം മാസത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പേളി മാണി ഇപ്പോള്‍. കുഞ്ഞുവയറില്‍ കൈവെച്ചുള്ള ചിത്രമായിരുന്നു പേളി മാണി പോസ്റ്റ് ചെയ്തത്. സ്‌റ്റൈലിഷായാണ് താരം ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. തുടക്കത്തിലുണ്ടായിരുന്ന ബുദ്ധിമുട്ടുകളെല്ലാം ഇപ്പോള്‍ മാറിയെന്നും പേളി മാണി പറഞ്ഞിരുന്നു. രണ്ടാമത്തെ ഘട്ടത്തിലെത്തിയതോടെ ആ അവസ്ഥ മാറിയെന്നും താരം പറഞ്ഞിരുന്നു. മുന്‍പ് ഇഷ്ടമല്ലാത്ത കാര്യങ്ങളെല്ലാം ഇപ്പോള്‍ ചെയ്യുന്നുണ്ടെന്ന് ശ്രിനിഷ് അരവിന്ദും സാക്ഷ്യപ്പെടുത്തിയിരുന്നു. പേളി മാണിയുടെ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകളുമായെത്തിയത്.
ഇപ്പോള്‍ കാര്യങ്ങളെല്ലാം രസകരമാണ്. ക്ലീനിംഗിലും ഡ്രൈവിംഗിലും കുക്കിങ്ങിലുമെല്ലാം ഇപ്പോള്‍ സജീവമാണ്. ഇടയ്ക്ക് കുഞ്ഞ് ഇളകുന്നുണ്ട്, അങ്ങനെ എന്നോട് സംവദിക്കുന്നുണ്ട്. ഈ കൈകള്‍ മിക്കപ്പോഴും വയറുചുറ്റിനുമായാണ് വെക്കുന്നത്. അമ്മയുടെ വികാരം മനസ്സില്‍ നിറയുന്നത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും പേളി മാണി പറയുന്നു. കുഞ്ഞതിഥിയെ ഈ ലോകത്തേക്ക് ക്ഷണിക്കാന്‍ കഴിയുന്നതില്‍ സന്തുഷ്ടരാണ് ഞങ്ങള്‍. താരങ്ങളും ആരാധകരുമെല്ലാം പേളിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു.
ബേബി ബംപ് ചിക്ക് വാവയെന്ന് പറഞ്ഞായിരുന്നു കുഞ്ചാക്കോ ബോബനെത്തിയത്. ഹണി ഹണി ബേബിയെന്നല്ലേ ചാക്കോച്ചനെ പേളി ചേച്ചി വിളിക്കുന്നതെന്നായിരുന്നു ഒരു ആരാധിക ചോദിച്ചത്. പേളിഷ് ജൂനിയര്‍ മാസ് എന്‍ട്രിക്കുള്ള തയ്യാറെടുപ്പിലാണെന്നായിരുന്നു അവതാരകനായ ജീവ ജോസഫ് കമന്റിട്ടത്. ഇരുവരുടെ കമന്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. രണ്ടുപേര്‍ക്കും പേളി മാണിയും തിരിച്ച് മറുപടി കൊടുത്തിരുന്നു.് പേളി മാണിയുടെ അഞ്ചാം മാസ വിശേഷങ്ങള്‍ക്ക് കീഴില്‍ കമന്റുമായി സ്‌നേഹയും പ്രിയ മോഹനും എത്തിയിരുന്നു. ഈ നിമിങ്ങള്‍ വളരെ മനോഹരമാണ്, പരമാവധി ആസ്വദിക്കൂ.
ഗര്‍ഭിണിയായിരുന്ന സമയത്തെ വയറും മറ്റ് കാര്യങ്ങളുമെല്ലാം താന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഇപ്പോള്‍ അത് മിസ്സ് ചെയ്യുന്നുണ്ട്. വളരെ മനോഹരമായ അനുഭവമാണ് ഗര്‍ഭകാലം സമ്മാനിക്കുന്നത്. ശരിയാണ്, ഓരോ നിമിഷവും താന്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു സ്‌നേഹ പേളി മാണിയോട് പറഞ്ഞത്.് ജീവിതത്തിലെ എക്കാലത്തേയും മികച്ച അനുഭവമാവാന്‍ പോവുന്ന കാലഘട്ടമാണിത്. അതിനാല്‍ ശരിക്കും ആസ്വദിക്കണം. ഇപ്പോഴും എനിക്ക് ആ ദിനങ്ങള്‍ മിസ്സ് ചെയ്യുന്നുണ്ട്. അതുപോലെ തന്നെ പേളിക്ക് പെണ്‍കുഞ്ഞായിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നുമായിരുന്നു പ്രിയ മോഹന്‍ പറഞ്ഞത്. ധാരാളം വെള്ളം കുടിക്കണം. അതുപോലെ തന്നെ നിത്യേന രണ്ട് നേരം നടക്കണമെന്നും പ്രിയ പറഞ്ഞിരുന്നു. കുഞ്ഞിനെ എന്റെ സ്‌നേഹം അറിയിക്കണം, നിങ്ങളുടെ യൂട്യൂബ് ചാനലിലെ വീഡിയോയെല്ലാം കാണാറുണ്ടെന്നുമായിരുന്നു പേളി പ്രിയയോട് പറഞ്ഞത്.