സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ മുണ്ടുടുത്ത് പറമ്പിലിറങ്ങി കിളയ്ക്കാനും മടിയില്ലെന്ന് വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ് നടി പത്മപ്രിയമുണ്ടുടുത്ത് തൂമ്പയുമെടുത്തു മണ്ണില്‍ കിളയ്ക്കുന്ന പത്മപ്രിയയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ വീടിന്റെ പിന്നവശത്തു തന്നെയാണ് കൃഷിയുമായി പത്മപ്രിയ കൂടിയിരിക്കുന്നത്. താരങ്ങളായ റിമ കല്ലിങ്കല്‍, ദിവ്യ ഗോപിനാഥ് എന്നിവര്‍ പോസ്റ്റിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.വീടിന്റെ പുറകുവശത്ത് പൂന്തോട്ടം ഒരുക്കാനാണ് പത്മപ്രിയ തൂമ്പയുമായി മണ്ണിലിറങ്ങിയത്. ഇത് നല്ലൊരു വ്യായമം കൂടിയാണെന്ന് നടി പറയുന്നു.
ഒരിടവേളയ്ക്കു ശേഷം ഒരു തെക്കന്‍ തല്ലു കേസ്എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തിയത്. ബിജു മേനോന്‍, റോഷന്‍ മാത്യൂസ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
വര്‍ഷങ്ങളുടെ ഇടവേള എന്തിനായിരുന്നുവെന്നും, പ്രതിസന്ധികളെ എങ്ങനെ നേരിട്ടുവെന്നും പത്മപ്രിയ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നര്‍ത്തകി കൂടിയായ പത്മപ്രിയ സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ചതോടെ വേദികളിലേയ്ക്കു മടങ്ങിയെത്തിയിരിക്കുകയാണ്.