അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല,? സിനിമയില്‍ പവര്‍ഗ്രൂപ്പ്  ഉണ്ട്'; അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്; തുറന്നടിച്ച് നടി പത്മപ്രിയ

Malayalilife
 അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല,? സിനിമയില്‍ പവര്‍ഗ്രൂപ്പ്  ഉണ്ട്'; അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്; തുറന്നടിച്ച് നടി പത്മപ്രിയ

ഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി പത്മപ്രിയ ജാനകിരാമന്‍ രംഗത്ത്. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും അതുകൊണ്ടാണ് ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെ നടക്കുന്നതെന്നും പറഞ്ഞ പത്മപ്രിയ 'അമ്മ' എന്ന സംഘടനയ്ക്ക് തലയും നട്ടെല്ലുമൊന്നും ഇല്ലെന്നും പരിഹസിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

നിരുത്തരവാദപരമായ നടപടിയാണ് അമ്മയിലെ ഭരണ സമിതിയുടെ രാജി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പുറത്ത് വിടാതിരുന്നതിന് സര്‍ക്കാര്‍ മറുപടി പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ മാത്രം പോര. കമ്മിറ്റി ശുപാര്‍ശകളില്‍ എന്ത് നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയ പങ്ക് വച്ചത്.

അമ്മയിലെ കൂട്ടരാജി പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ധാര്‍മികത ഉയര്‍ത്തിയാണ് രാജിയെന്ന് മനസ്സിലാവുന്നില്ലെന്ന് പത്മപ്രിയ പറഞ്ഞു. ആരെല്ലാം നിഷേധിച്ചാലും സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്. വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകള്‍ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമര്‍ശിച്ചു.

ഡബ്ല്യുസിസി അംഗങ്ങള്‍ പോയി കണ്ടതിന് പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചു എന്നത് വലിയ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത് എന്നത് സര്‍ക്കാര്‍ വിശദീകരിക്കണം. അതിനുശേഷം സര്‍ക്കാര്‍ ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക എന്നത് മാത്രമാണ്. അത് പൂര്‍ണ പരിഹാരമല്ലെന്ന് പത്മപ്രിയ പറഞ്ഞു. 

തനിക്ക് മലയാള സിനിമയില്‍ നിന്നുണ്ടായ ഒരു അനുഭവം പത്മപ്രിയ പങ്കുവെച്ചു- 'എനിക്ക് 25 - 26 വയസ്സുള്ളപ്പോള്‍ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് ചോദിച്ചു. ഇത്രയും വയസ്സായില്ലേ പ്രായമായില്ലേ ഇനി നിര്‍ത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാട്'എന്നും പത്മപ്രിയ പങ്ക് വച്ചു.

Read more topics: # പത്മപ്രിയ
padmapriya opens up about hema committee

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക