Latest News

മിഡില്‍ ക്ലാസ് മാതാപിതാക്കളുടെ മക്കളായാണ് ഞങ്ങള്‍ വളര്‍ന്നത്; അതാണ് തന്നെ ജാസ്മിനിലേക്ക് കണക്ട് ചെയ്തത്; കോര്‍പറേറ്റ് ലോകത്ത് ആയിരുന്നെങ്കില്‍ ജാസ്മിന് വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ; കുടുംബ ജീവിതത്തെക്കുറിച്ച് പത്മപ്രിയ പങ്ക് വച്ചത് 

Malayalilife
മിഡില്‍ ക്ലാസ് മാതാപിതാക്കളുടെ മക്കളായാണ് ഞങ്ങള്‍ വളര്‍ന്നത്; അതാണ് തന്നെ ജാസ്മിനിലേക്ക് കണക്ട് ചെയ്തത്;  കോര്‍പറേറ്റ് ലോകത്ത് ആയിരുന്നെങ്കില്‍ ജാസ്മിന് വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ; കുടുംബ ജീവിതത്തെക്കുറിച്ച് പത്മപ്രിയ പങ്ക് വച്ചത് 

വ്യക്തി ജീവിതത്തില്‍ വളരെയെധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് പത്മപ്രിയ. 2014 ലാണ് പത്മപ്രിയ വിവാഹിതയായത്. ജാസ്മിന്‍ ഷാ എന്നാണ് ഭര്‍ത്താവിന്റെ പേര്. വിദേശത്ത് പഠിക്കുമ്പോഴാണ് ഇരുവരും അടുക്കുന്നത്. ഇന്ന് ആം ആദ്മി പാര്‍ട്ടി നേതാവാണ് ജാസ്മിന്‍ ഷാ. ഡല്‍ഹി മോഡല്‍ എന്ന പുസ്തകവും അടുത്തിടെ ഇദ്ദേഹം പുറത്തിറക്കി. ഇപ്പോഴിതാ ഭര്‍ത്താവിനെക്കുറിച്ച് പത്മപ്രിയ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മികച്ച നായികകഥാപാത്രങ്ങളിലൂടെ തിളങ്ങി നിന്ന താരം ഇടയ്ക്ക് സിനിമയില്‍ നിന്നൊരു ഇടവേള എടുത്ത് അമേരിക്കയിലേക്ക് പഠനത്തിനായി പോയ സമയത്താണ്  ജാസ്മിന്‍ ഷായെ നടി കാണുന്നതും പരിചയപ്പെടുന്നതും.ദ വീക്കുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. 

ഭര്‍ത്താവിന്റെ പൊളിറ്റിക്കല്‍ കരിയറില്‍ പങ്കാളിയെന്ന നിലയില്‍ തനിക്ക് വലിയ പങ്കില്ലെന്ന് പത്മപ്രിയ പറയുന്നു. ഞാന്‍ ആക്ടീവ് പൊളിറ്റീഷ്യന്‍ അല്ല. എനിക്ക് നാളെ കോണ്‍?ഗ്രസിന് വേണ്ടിയോ മറ്റോ വോട്ട് ചെയ്യാം. അതാണ് ഒരു നല്ല റിലേഷന്‍ഷിപ്പിന്റെ മനോഹാരിത. ഞങ്ങളില്‍ കോമണായുള്ളത് ഞങ്ങള്‍ വൈവിധ്യത്തിലും അവകാശത്തിലും വിശ്വസിക്കുന്നു എന്നതാണ്.

ജാസ്മിന്‍ തന്റെ അക്കാദമിക് ഡിഗ്രി ഉപയോഗിച്ച് കോര്‍പറേറ്റ് ലോകത്തായിരുന്നെങ്കില്‍ വളരെ വലിയ ശമ്പളവും ആഡംബര ജീവിതവും ലഭിച്ചേനെ. പക്ഷെ ഇത് അദ്ദേഹത്തിന്റെ ചോയ്‌സാണ്. ആ മൂല്യമാണ് എന്നെ അദ്ദേഹത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. ജാസ്മിനെ കണ്ട അന്ന് തന്നെ മനസില്‍ ഞാന്‍ വിവാഹം ചെയ്ത് കഴിഞ്ഞു. പക്ഷെ അദ്ദേഹം ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മറ്റൊരു മനുഷ്യനെ ദ്രോഹിക്കുന്ന ഒന്നും ഇദ്ദേഹം ചെയ്യില്ലെന്ന് മാത്രം എനിക്കറിയാമായിരുന്നു.

ഞങ്ങള്‍ രണ്ട് പേരും മിഡില്‍ ക്ലാസ് വാല്യൂവുള്ളവരാണ്. മിഡില്‍ ക്ലാസ് മാതാപിതാക്കളുടെ മക്കളായാണ് ഞങ്ങള്‍ വളര്‍ന്നത്. അതാണ് തന്നെ ജാസ്മിനിലേക്ക് കണക്ട് ചെയ്തത്. എഴുത്തുകാരനായുള്ള ജാസ്മിന്റെ യാത്ര ഞാന്‍ കണ്ടതാണ്.

സര്‍ക്കാര്‍ കൊണ്ട് വന്ന നയം മാറ്റങ്ങളില്‍ സജീവ പങ്കാളിയായിരുന്നു ജാസ്മിന്‍. പൊതുജനത്തിന് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് ജാസ്മിന്‍ ആക്ടീവ് പൊളിറ്റീഷ്യന്‍ ആയത്. ഭര്‍ത്താവ് ഫിസിക്കലി ഹോട്ട് ആണ്. അതിനൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളും എന്നെ ആകര്‍ഷിച്ചു.

എന്റെ ഹൃദയം ഒരു കലാകാരിയുടേതാണ്. രാഷ്ട്രീയത്തിന് അതല്ല വേണ്ടത്. എന്നാല്‍ ഒരിക്കലും രാഷ്ട്രീയത്തിേേലക്ക് വരില്ല എന്ന് പറയില്ല. ഒരിക്കലും വിവാഹം ചെയ്യില്ല എന്ന് പറഞ്ഞ ഞാന്‍ വിവാഹം ചെയ്തു. ഒരിക്കലും സിനിമാ രംഗത്തേക്ക് വരില്ലെന്ന് പറഞ്ഞ ഞാന്‍ സിനിമയിലേക്ക് വന്നു. ഒരിക്കലും സിനിമയിലേക്ക് തിരിച്ച് വരില്ലെന്ന് പറഞ്ഞിട്ടും തിരിച്ച് വന്നു. ജീവിതം എന്താണ് എനിക്ക് വേണ്ടി നീക്കി വെച്ചിരിക്കുന്നതെന്ന് അറിയില്ല. എന്ത് ചെയ്താലും ഞാന്‍ എന്റെ ഹൃദയം മുഴുവനായി നല്‍കി ചെയ്യും...'' പത്മപ്രിയ പറയുന്നു. 

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടുതലാണെന്നും ്അഭിമുഖത്തില്‍ നടി ചൂണ്ടിക്കാട്ടുന്നു.  ന്യൂയോര്‍ക്ക് നഗരത്തില്‍ റേപ്പും ഉപദ്രവിക്കലും പൂര്‍ണമായും തടയാനായി. കാരണം പൊലീസ് അനുകമ്പയോടെയും പെട്ടെന്നും ഇടപെടുന്നു. അത് കൊണ്ട് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം 1940 കളില്‍ നിന്നും ഇന്ന് ക്രമാതീതമായി കുറഞ്ഞു. അതുകൊണ്ടാണ് ന്യൂയോര്‍ക്ക് സുരക്ഷിത നഗരമായി കാണുന്നത്.

ഞാന്‍ അവിടെ പഠിക്കുന്ന സമയത്ത് രാവിലെ മൂന്ന് മണിക്ക് എന്ത് ധരിച്ചും നടക്കാം. റേപ്പ് ചെയ്യപ്പെടില്ല. ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. പക്ഷെ ഇതാണ് സത്യം. ഡല്‍ഹിയില്‍ വെച്ചോ ഈ രാജ്യത്ത് മറ്റെവിടെയെങ്കിലും വെച്ചോ പുറത്ത് പോകുമ്പോള്‍ ഞാന്‍ ആദ്യം നോക്കുക എത്രത്തോളം സുരക്ഷിതമാണെന്നാണ്.

ഞാന്‍ ഉപദ്രവിക്കപ്പെടുമോ, അടുത്തിരിക്കുന്ന ഡ്രൈവര്‍ അക്രമിക്കുമോ എന്നൊക്കെയാണ് ആദ്യ ചിന്തകള്‍. പകല്‍ സമയത്തും ഇത് സംഭവിക്കാം. മുന്‍സീറ്റിലിരിക്കണോ ബാക്ക്‌സീറ്റിലിരിക്കണോ എന്ന് ആദ്യം ചിന്തിക്കും. എന്റെ ഭര്‍തൃമാതാവ് ആദ്യം പറയുക പിന്‍സീറ്റില്‍ ഇരിക്കാനാണ്. കാരണം ഞാന്‍ ഉപദ്രവിക്കപ്പെടുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. ക്രൈം മാനേജ്‌മെന്റ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.

അഭിനേത്രി എന്നതില്‍ ഉപരി നര്‍ത്തകി കൂടിയാണ് താരം. തെലുങ്കിലൂടെ അഭിയരംഗത്ത് ചുവട് വെച്ച താത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം,ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം മികച്ച വേഷത്തില്‍ തിളങ്ങാന്‍ പത്മപ്രിയക്ക് കഴിഞ്ഞിട്ടുണ്ട്.നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറില്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് പത്മപ്രിയ.

Read more topics: # പത്മപ്രിയ
padmapriya praises her husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES