Latest News

ഇനി മിന്നല്‍  മിനിയ്ക്കുള്ള സമയം എന്ന കുറിപ്പോടെ പത്മപ്രിയ പങ്ക് വച്ച വീഡിയോ വൈറല്‍; കാറിനും മരത്തിനും വീടിനും മുകളില്‍ കയറി നടിയുടെ പ്രകടനം

Malayalilife
ഇനി മിന്നല്‍  മിനിയ്ക്കുള്ള സമയം എന്ന കുറിപ്പോടെ പത്മപ്രിയ പങ്ക് വച്ച വീഡിയോ വൈറല്‍; കാറിനും മരത്തിനും വീടിനും മുകളില്‍ കയറി നടിയുടെ പ്രകടനം

ലയാളികളുടെ പ്രിയ താരമാണ് പത്മപ്രിയ. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങളാണ് പത്മപ്രിയ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള മുന്‍നിര നടന്മാര്‍ക്കൊപ്പം നായികയായി നടി തിളങ്ങി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം 'ഒരു തെക്കന്‍ തല്ലു കേസ്' എന്ന ചിത്രത്തിലൂടെ പത്മപ്രിയ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പത്മപ്രിയ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ നടി ഷെയര്‍ ചെയ്ത് പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

മിന്നല്‍ മുരളിയെ പോലെ മിന്നല്‍ മിനിയായാണ് പത്മപ്രിയ എത്തുന്നത്.
മിന്നല്‍ മുരളിയിലെ പാട്ടിനൊപ്പം ആണ് പത്മപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഫൊട്ടൊഷൂട്ടിനായാണ് വെറൈറ്റിയായി താരം വസ്ത്രം ചെയ്തത്. കാറിനു മുകളില്‍ കയറി നിന്നും, മരത്തില്‍ കയറിയുമൊക്കൊ ഫൊട്ടൊ പകര്‍ത്തുന്നത് വീഡിയോയില്‍ കാണാം. ഇതു മിന്നല്‍ മിനിയുടെ സമയംഎന്നാണ് വീഡിയോയ്ക്ക് താഴെ പത്മപ്രിയ കുറിച്ചത്. വനിത ദിനത്തോടനുബന്ധിച്ച് പകര്‍ത്തിയ ചിത്രങ്ങളാണെന്നാണ് ഹാഷ്ടാഗില്‍ നിന്ന് വ്യക്തമാകുന്നത്.

തെലുങ്ക് ചിത്രം സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമാലോകത്തെത്തുന്നത്. മമ്മൂട്ടി ചിത്രം കാഴ്ച്ചയിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥന്‍ തുങ്ങിയ ചിത്രങ്ങളിലൂടെ പത്മപ്രിയ മലയാളികള്‍ക്കു സുപരിചിതയായി മാറി.
 

Read more topics: # പത്മപ്രിയ
padmapriya shares minnal mini video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക