ജോഷിയേട്ടനൊക്കെ ഗോകുലിനോട് കുറച്ച് കരുണ കൂടുതല്‍ കാണിച്ചോയെന്ന് എനിക്ക് സംശയമുണ്ട്; ഫ്രോക്കിട്ട ഒരു കുട്ടിയായി എന്റെ വീട്ടിലേക്ക് എത്തി നോക്കുന്ന പ്രായം മുതലേ നൈലയെ അറിയാം; പാപ്പന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ സുരേഷ് ഗോപി പങ്ക് വച്ചത്

Malayalilife
 ജോഷിയേട്ടനൊക്കെ ഗോകുലിനോട് കുറച്ച് കരുണ കൂടുതല്‍ കാണിച്ചോയെന്ന് എനിക്ക് സംശയമുണ്ട്; ഫ്രോക്കിട്ട ഒരു കുട്ടിയായി എന്റെ വീട്ടിലേക്ക് എത്തി നോക്കുന്ന പ്രായം മുതലേ നൈലയെ അറിയാം; പാപ്പന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ സുരേഷ് ഗോപി പങ്ക് വച്ചത്

സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചെത്തുന്ന സിനിമയാണ് പാപ്പന്‍. ജോഷി ചിത്രം ഈ മാസം 29നാണ് തീയേറ്ററുകളിലെത്തുന്നത്. 
'സലാം കാശ്മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ നീണ്ട ഇടവേളക്ക് ശേഷം  സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന  'പാപ്പനാ'യുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന ഈവന്റിലെ വീഡിയോകളും സുരേഷ് ഗോപി പങ്ക് വച്ച വിശേഷങ്ങളുമാണ് ചര്‍ച്ചയാകുന്നത്.

കൊച്ചിയിലെ ലുലു മാളില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്. നിരവധി ആരാധകരാണ് താരത്തെ കാണാന്‍ ഇവിടെ എത്തിയത്. തന്റെ പഴയ സിനിമകളിലെ ഡയലോഗുകള്‍ പറഞ്ഞ് കാണികളെ ത്രസിപ്പിക്കുന്ന സുരേഷ് ഗോപിയെ വീഡിയോയില്‍ കാണാനാകും.  ആരാധകരുടെ ആവശ്യപ്രകാരമായിരുന്നു താരം തന്റെ പഞ്ച് ഡയലോഗുകള്‍ അവതരിപ്പിച്ചത്. 

'ഒരു നടനെന്ന നിലക്ക് എന്റെയടുത്ത് അഭിനയിക്കാന്‍ വന്നിരിക്കുന്നുവെന്ന പരിഗണന മാത്രമേ ഞാന്‍ ഗോകുലിന് നല്‍കിയിട്ടുള്ളൂവെന്നും നടന്‍ പറഞ്ഞു.മൊത്തത്തില്‍ അവന്‍ എല്ലാ നാട്ടുകാരോടും പറഞ്ഞുവച്ചിരിക്കുന്നത് എനിക്ക് അച്ഛനോട് ഒരു റെസ്പക്ടബില്‍ ഡിസ്റ്റന്‍സാണ്, ഭയങ്കര പേടിയാണെന്നൊക്കെയാണ്. അതുകൊണ്ട് ഞാനങ്ങ് തീരുമാനിച്ചു, ആ ലൊക്കേഷനിലുള്ള നാട്ടുകാരുടെ മുന്നിലെങ്കിലും അങ്ങനെയായിരിക്കണമെന്ന്.

വളരെ ഇന്‍ഡിപെന്‍ഡന്റായിട്ടുള്ള പെര്‍ഫോര്‍മറായിരുന്നു, ഗോകുല്‍ അവന്റെ ഭാഗം കൃത്യമായി ചെയ്തിട്ടുള്ളത്. ജോഷിയേട്ടനൊക്കെ കുറച്ച് കരുണ കൂടുതല്‍ കാണിച്ചോയെന്ന് എനിക്ക് സംശയമുണ്ട്. പലപ്പോഴും എനിക്ക് അസൂയയും തോന്നിയിട്ടുണ്ട്. ആരംഭ കാലത്ത് ജോഷിയേട്ടന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെയൊക്കെ ഫയര്‍ ചെയ്ത് ഇല്ലാതാക്കുമായിരുന്നു. ഡല്‍ഹിയില്‍വച്ച് സെറ്റില്‍ നിന്നൊക്കെ ഇറങ്ങിയോടിയിട്ടുണ്ട്. ഡയലോഗ് മുറിഞ്ഞ് പോകുന്നതിനും ടേക്ക് കൂടുന്നതിനുമൊക്കെ. പക്ഷേ ആ ഒരു ശാഠ്യക്കാരനെ ഞാന്‍ ഗോകുലിന്റെയോ മറ്റ് പല താരങ്ങളുടെയും മുന്നില്‍ കണ്ടില്ലെന്നത് അസൂയ ഉണ്ടാക്കുന്നു.'- സുരേഷ് ഗോപി പറഞ്ഞു.

'ജീവിതത്തില്‍ ഗോകുല്‍ എന്ന മകനോട് സുരേഷ് ഗോപി എന്ന അച്ഛനുള്ള കെമിസ്ട്രി ഹിഡനായിരുന്നു. അങ്ങനെ പ്രകടിപ്പിക്കാന്‍ പറ്റാത്ത ഒരു കെമിസ്ട്രി ഈ സിനിമയില്‍ കാണുകയും ആസ്വദിക്കുകയും ചെയ്യാം. മൈക്കിളായി അവനും, എബ്രഹാം മാത്യു എന്ന പാപ്പനായി ഞാനും. കെട്ടവന്റെ കൂടെയാണോ നല്ലവന്റെ കൂടെ ആണോ മൈക്കിള്‍ എന്ന് നിങ്ങള്‍ പിന്നീട് പറയുക,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, നൈല ഉഷ, നീത പിള്ള, ജുവല്‍ മേരി, സാധിക വേണുഗോപാല്‍ തുടങ്ങി വലിയ താരനിരയാണ് എത്തുന്നത്. ചിത്രത്തിലെ നായിക കഥാപാത്രത്തെയാണ് നൈല പാപ്പനില്‍ അവതരിപ്പിക്കുന്നത്.നൈല തന്റെ ലേഡി ലവ് ആണെന്ന് ചടങ്ങില്‍ സുരേഷ് ഗോപി പറഞ്ഞത്.നൈല സിനിമയില്‍ ഒരു ലേഡി ലൗ ആണ്. പിന്നെ എന്റെ പേഴ്സണല്‍ ലൈഫിലെ ഒരു ചെറിയ ലേഡി ലൗ ആണ്. ഒരുപാട് വര്‍ഷങ്ങളായിട്ട് അറിയാം. നൈലയുടെ കല്യാണത്തിന് മുമ്പേ അറിയാം. എന്റെ വീടിന്റെ തറക്കല്ലിട്ട് പണി തുടങ്ങുന്ന ഘട്ടം മുതല്‍ മുറ്റത്ത് നിന്ന് എത്തി നോക്കുന്ന, ഒരു കൊച്ച് ഫ്രോക്ക് ഒക്കെ ഇട്ട് നില്‍ക്കുന്ന കുട്ടിയായി അറിയാം. 1993ലെ കാര്യമാണ്.നൈല സിനിമയില്‍ നല്ലൊരു ഭാര്യയാണ്, അമ്മയാണ്. അതില്‍ കൂടുതല്‍ നൈലയെ പറ്റി പറയാന്‍ പറ്റില്ല. എനിക്ക് അതില്‍ വിലക്കുകളുണ്ട്,' സുരേഷ് ഗോപി പറഞ്ഞു.

paappan movie promotion

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES