ചങ്ക്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ധമാക്ക. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ പല പ്രമുഖ നടിമാരും ചിത്രത്തിലുണ്ടാവുമെന്ന് പ്രചരണങ്ങള്‍ വന്നിരുന്നെങ്കിലും ഒടുവില്‍ നിക്കി ഗല്‍റാണിയാണ് നായികയായിട്ടെത്തിയത്. എന്തായാലും ഷൂട്ടിംഗ് ആരംഭിച്ചതോടെ ധമാക്ക സെറ്റിലെ രസകരമായ സംഭവങ്ങള്‍ ഓരോന്നും പ്രേക്ഷകരുമായി പങ്കുവെച്ച് സംവിധായകന് എത്തുന്നുണ്ട്. ആദ്യം ധര്മജന് ബോള്‍ഗാട്ടിയുടെ സ്റ്റൈലിഷ് മേക്കോവറായിരുന്നു പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് നിക്കി ഗല്‍റാണിയ്ക്ക് കൊടുത്ത സര്‍പ്രൈസ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായത്. ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും താരങ്ങള്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് വന്നിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷ നേരംകൊണ്ടാണ് വീഡിയോ തരംഗമായത്.
സംവിധായകന് ഒമര്‍ ലുലു ബൗളിംഗ് ചെയ്യുമ്പോള്‍ നടി നിക്കി ഗല്‍റാണി ആണ് ബാറ്റിംഗ്. ആദ്യ ബോളില്‍ തന്നെ നിക്കിയെ അനായാസമായി സ്റ്റംപ് ഔട്ട് ആക്കുകയാണ് ഒമര്‍ ലുലു. നടി അത് സമ്മതിക്കാന്‍ തയ്യാറാവാത്തതും വീഡിയോയില്‍ കാണാം. എന്തായാലും ഷൂട്ടിംഗിന്റെ ഇടവേള താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് അടിച്ചുപൊളിക്കുകയാണ്.
ഒളിംപ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടെത്തിയ അരുണ്‍ കുമാറാണ് ധമാക്കയിലെ നായകന്. വലിയ വീട്ടിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ശേഷം നായകന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ധമാക്കയുടെ ഇതിവൃത്തം. ഒരു കളര്‍ഫുള്‍ എന്റര്‍ടെയിനറായി ഒരുക്കുന്ന സിനിമ യുവാക്കള്‍ക്കുള്ള വലിയൊരു സന്ദേശവും നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്. തൃശൂരാണ് പ്രധാന ലൊക്കേഷന്‍. തായ്ലാന്‍ഡാണ് മറ്റൊരു ലൊക്കേഷന്‍.
RECOMMENDED FOR YOU: