തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് നിക്കി ഗല്‍റാണി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യയില്‍ സജീവയാകുകയായിരുന്നു. മലയാളത്തില്‍ അടക്കം ഒത്തിരി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് മലയാളത്തില്‍ ഏറ്റവും ഒടുവിലായി അഭിനയിച്ചത്. 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തിലേക്ക് എത്തിയത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.
1983 എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ ബാല്യകാല സുഹൃത്തായാണ് താരം അഭിനയിച്ചത്. ഈ വേഷത്തിന് ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡും താരം സ്വന്തമാക്കി. പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, മര്യാദരാമന്‍ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.
മര്യാദരാമന്‍ എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയായിരുന്നു. ചിത്രത്തില്‍ താരം ദിലീപിന്റെ ജോഡിയായിട്ടാണ് വേഷമിട്ടത്.സിനിമയിലെ നായകനായ ദിലീപിനെക്കുറിച്ച് താരമിപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ദിലീപേട്ടന്‍ വളരെ കൂളാാണ് ഇടപ്പെട്ടതെന്നും തന്നെ മോളു എന്നാണ് വിളിച്ചിരുന്നത് അതുകൊണ്ട് തന്നെ ദിലീപേട്ടനോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നെന്നും താരം പറയുന്നു.
ഒരു ദിവസം ഷൂട്ടിങിന് ഇടയില്‍ താന്‍ തെന്നി വീണെന്നും അപ്പോള്‍ മോളു എന്ന് വിളിച്ച് ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച് ഇരുത്തിയതും ദിലീപേട്ടന്‍ ആണെന്നും താരം പറയുന്നു. സിനിമ തീരുന്നത് വരെ ദിലീപേട്ടന്‍ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും എല്ലാവരോടും വളരെ സ്നേഹമായിട്ടാണ് ദിലീപേട്ടന്‍ ഇടപഴകുന്നതെന്നും നിക്കി ഗില്‍റാണി വ്യക്തമാക്കുന്നു.