Latest News

ഉമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ചിത്രം പങ്ക് വച്ച് നസ്രിയ; ഇരുവരെയും കണ്ടാല്‍ സഹോദരിമാരെപ്പോലെയെന്ന കമന്റുമായി ദുല്‍ഖര്‍;ആശംസകളറിയിച്ച് ആരാധകരും

Malayalilife
ഉമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ചിത്രം പങ്ക് വച്ച് നസ്രിയ; ഇരുവരെയും കണ്ടാല്‍ സഹോദരിമാരെപ്പോലെയെന്ന കമന്റുമായി ദുല്‍ഖര്‍;ആശംസകളറിയിച്ച് ആരാധകരും

മലയാളികളുടെ പ്രിയങ്കരിയാണ് നസ്രിയ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ഉമ്മയ്‌ക്കൊപ്പം നസ്രിയ പങ്കുവച്ച ചിത്രങ്ങളാണ്. പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തത്. 

ഉമ്മയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന നസ്രിയയെയാണ് ചിത്രത്തില്‍ കാണുന്നത്. അതിനു പിന്നാലെ ആരാധകരും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധിപ്പേരാണ് നസ്രിയയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്. കൂട്ടത്തില്‍ ദുല്‍ഖറിന്റെ കമന്റായിരുന്നു രസകരം. ഉമ്മയെ കണ്ടാല്‍ നസ്രിയയുടെ സഹോദരിയാണെന്നേ തോന്നു എന്നാണ് താരം കുറിച്ചത്. 

ഹാപ്പി ബെര്‍ത്ത് ഡേ പിങ്കി ഉമ്മ, എന്ത് മാന്ത്രികതയാണിത്, നിങ്ങള്‍ സഹോദരിമാരെ പോലെ തോന്നുന്നു'വെന്നാണ് പോസ്റ്റിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍ കമന്റ് ചെയ്തത്. ഈ കമന്റ് ആണ് നസ്രിയ ഫാന്‍സും ദുല്‍ഖര്‍ ഫാന്‍സും ഏറ്റെടുത്തിരിക്കുന്നത്. ഉമ്മ നസ്രിയയുടെ സഹോദരിയെ പോലെയുണ്ടെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഉമ്മയും മകളും ഒരുപോലെ ക്യൂട്ടാണെന്നുള്ള കമന്റുകളുമുണ്ട്. 

 

Read more topics: # നസ്രിയ
nazriya nazim shared a photo with her mother

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക