Latest News

വിവാഹം അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിനായിരുന്നു; പെണ്ണുകാണാന്‍ വന്നപ്പോള്‍ സന്തോഷേട്ടന്‍ പറഞ്ഞതിനെക്കുറിച്ച് നവ്യ

Malayalilife
വിവാഹം അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിനായിരുന്നു; പെണ്ണുകാണാന്‍ വന്നപ്പോള്‍ സന്തോഷേട്ടന്‍ പറഞ്ഞതിനെക്കുറിച്ച് നവ്യ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. 

കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്.  അച്ഛനും അമ്മയും ഭര്‍ത്താവും മകനും അടങ്ങുന്നതാണ് നവ്യയുടെ കുടുംബം. .ഇപ്പോള്‍  ശക്തമായ കഥാപാത്രത്തിലൂടെ ബിഗ്സ്‌ക്രീനിലേക്കും മടങ്ങിയെത്താനുളള തയ്യാറെടുപ്പിലാണ് താരം.ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ കഥാപാത്രമായിട്ടാണ് നവ്യയുടെ മടങ്ങി വരവ്. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് നവ്യ വിവാഹിതയായതും സിനിമയോട് വിട പറഞ്ഞതും. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചുളള നവ്യയുടെ വാക്കുകളാണ് വൈറലാകുന്നത്. ജെബി ജംക്ഷന്‍ എന്ന പരിപാടിയില്‍ നവ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

വിവാഹത്തെക്കുറിച്ചും സന്തോഷ് പെണ്ണുകാണാന്‍ എത്തിയതിനെക്കുറിച്ചും എല്ലാം നവ്യ തുറന്നു സംസാരിക്കുന്നുണ്ട്. പഴയ നവ്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹം ഉണ്ടോ? എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് നവ്യ സംസാരിച്ചു തുടങ്ങുന്നത്. അഭിനയിക്കാന്‍ എന്നും ഇഷ്ടം ആണ്,അങ്ങനെ വലിയ മോഹങ്ങള്‍ ഇല്ല എന്നതാണ് സത്യം. സിനിമയില്‍ തത്കാലം അഭിനയിക്കണം എന്ന ആഗ്രഹം ഇല്ല എന്നും താരം പറയുന്നു.

വെള്ളിത്തിരയില്‍ വെട്ടിത്തിളങ്ങി നിക്കുമ്പോള്‍ ആയിരുന്നില്ലേ വിവാഹം, ശേഷം കുടുംബിനി ആകുന്നു, അമ്മയാകുന്നു ബാക് ഓഫ് മൈന്‍ഡില്‍ സിനിമയുണ്ടോ? എന്ന അവതാരകന്റെ ചോദ്യത്തിന് നവ്യ നല്‍കിയ മറുപടി ശ്രദ്ധേയം ആണ്.'ഒരിക്കലും സിനിമ വിട്ടുപോകാന്‍ മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും നിര്ബദ്ധത്തിനാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നിരുന്നാലും കല്യാണം കഴിച്ചതിനു ശേഷം എന്റെ ഭര്‍ത്താവ് എന്നോട് അഭിനയിക്കേണ്ട എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കുന്നതിനുള്ള മനസ്സുമായിട്ടാണ് വിവാഹം കഴിച്ചത്'

പെണ്ണുകാണാന്‍ വന്നപ്പോള്‍ സന്തോഷിനോട് ചോദിച്ചിരുന്നോ അഭിനയിക്കാനുള്ള സമ്മതം എന്ന് ബ്രിട്ടാസ് ചോദിച്ചപ്പോഴും നവ്യ കൃത്യമായ മറുപടിയാണ് നല്‍കുന്നത്. 'ഞാന്‍ അല്ല, മൂപ്പരാണ് എന്നോട് വിവാഹശേഷമായുള്ള അഭിനയത്തെകുറിച്ചു ചോദിച്ചത്. എന്താണ് തീരുമാനം എന്ന്. അപ്പോള്‍ എനിക്ക് പ്രത്യേകിച്ചൊരു തീരുമാനം പറയാന്‍ അറിയില്ല. പിന്നെ സിനിമ വിട്ടിരുന്നാല്‍ അത് ഡിപ്രെഷന്‍ ആകുമെന്നും, അത്‌കൊണ്ട് ഈ ബഹളത്തിനിടക്ക് എവിടെയെങ്കിലും ഒക്കെ നില്ക്കാന്‍ ആഗ്രഹം ഉണ്ട്', എന്ന് താന്‍ സന്തോഷിനോട് പറഞ്ഞതായി നവ്യ വ്യക്തമാക്കി. അപ്പോള്‍ യൂ ആര്‍ വെരി ടാലന്റഡ്, ആ ടാലന്റ് മുഴുവനും, തന്റെ കാര്യം മാത്രം നോക്കാനായി നശിപ്പിക്കണ്ട. ഇടക്കൊക്കെ പോളിഷ് ചെയ്തു എടുക്കണം എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഒരുപാട് ആശ്വാസമായി എന്നും നവ്യ പറയുന്നു.


 

Read more topics: # navya nair,# words about,# marriage
navya nair words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES