സിനിമാലോകത്ത് നാളുകളായി വിവാഹവും വിവാഹനിശ്ചയ വാര്‍ത്തകളുമാണ് നിറയുന്നത്. നിരവധി താരപുത്രന്മാരും പുത്രികളുമാണ് വിവാഹിതരായത്. ഇപ്പോള്‍ നടനും സംവിധായകനുമൊക്കെയായ നാദിര്‍ഷയുടെ മകളുടെ വിവാഹനിശ്ചയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടന്നത്. നാദിര്‍ഷയുടെ ഉറ്റ സുഹൃത്ത് ദിലീപ് കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. കാസര്‍കോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്പള ഗേറ്റിന്റെ മകനാണ് വരന്‍. സിനിമാരംഗത്തെ ഉറ്റ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. നാദിര്‍ഷയുടെ മകള്‍ ആയിഷ മലയാളി താരം നമിത പ്രമോദിന്റെ ഉറ്റ കൂട്ടുകാരിയാണ്.
ബസറ്റ് ഫ്രണ്ടിന്റെ വിവാഹനിശ്ചയത്തിന് നമിതാ പ്രമോദും എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ആയിഷ നമിത ദിലീപിന്റെ മകള്‍ മീനാക്ഷി എന്നിവരാണ് ഉറ്റസുഹൃത്തുക്കള്‍. ഇവര്‍ ഒരുമിച്ചുളള ഡബ്സ്മാഷ് വീഡിയോകളും വൈറലായിുരുന്നു. ഇപ്പോള്‍ ഉറ്റകൂട്ടുകാരിയുടെ വിവാഹനിശ്ചയം ആഘോഷമാക്കുകയാണ് ഇവര്‍. മികച്ച ഒരു സ്റ്റൈലിസ്റ്റാണ് നാദിര്‍ഷയേെുട മകള്‍ ആയിഷ. ദിവസങ്ങള്‍ക്ക് മുന്‍പ് നമിത പ്രമോദിനെ സ്റ്റെല്‍ ചെയ്ത ചിത്രങ്ങള്‍ വൈറലായിരുന്നു. സ്വന്തമായി റോസാലിന്റെ എന്ന ഒരു ഓണ്‍ലൈന്‍ ബിസിനസ്സും താരപുത്രിക്കുണ്ട്. മേക്കപ്പ് കളക്ഷന്‍സിന്റെ ഓണ്‍ലൈന്‍ ഷോപ്പാണ് അത്.