Latest News

മോതിരം കൈമാറി മധുരംകൊടുത്ത് ചുംബിക്കാന്‍ ഒരുങ്ങുമ്പോള്‍ എന്നെ കെട്ടണേ എന്നു പറഞ്ഞ് മുന്‍കാമുകി കല്യാണവേഷത്തില്‍ എത്തി;വീഡിയോ വൈറല്‍

Malayalilife
മോതിരം കൈമാറി മധുരംകൊടുത്ത് ചുംബിക്കാന്‍ ഒരുങ്ങുമ്പോള്‍ എന്നെ കെട്ടണേ എന്നു പറഞ്ഞ് മുന്‍കാമുകി കല്യാണവേഷത്തില്‍ എത്തി;വീഡിയോ വൈറല്‍

വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോള്‍ പഴയ കാമുകി തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ഇരച്ച് വന്നാല്‍ വരന്റെ ഗതിയെന്താകും...? ഇന്നലെ ചൈനയിലെ ഒരു വിവാഹവേദിയില്‍ ഉണ്ടായ കാഴ്ചയിതായിരുന്നു. ഇത് സംബന്ധിച്ച് പുറത്ത് വന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്. വിവാഹത്തിനോട് അനുബന്ധിച്ച് മോതിരം കൈമാറി മധുരവും കൊടുത്ത് വരന്‍ വധുവിനെ ചുംബിക്കാന്‍ ഒരുങ്ങുമ്പോഴാണ് വരന്റെ മുന്‍ കാമുകി ഇവിടേക്കി ഇടിച്ച് കയറി വന്നത്.  എല്ലാം എന്റെ തെറ്റാണെന്നും എന്നെ തന്നെ കെട്ടണമെന്നും പറഞ്ഞ് കരഞ്ഞ് വരന്റെ കാല്‍ പിടിച്ചുള്ള മുന്‍കാമുകിയുടെ പ്രകടനം കണ്ട് വേദിയിലെ  വധു നടുങ്ങി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ വരന്‍ പ്രശ്‌നത്തില്‍ കുരുങ്ങി കുത്തുപാള എടുക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്തു.

ഒരിക്കല്‍ തന്നെ ഹൃദയത്തോളം സ്‌നേഹിച്ചിരുന്ന പ്രിയപ്പെട്ടവന്‍ എന്നെന്നേക്കുമായി കൈവിട്ട് പോകുന്നതിന്റെ ദുഖം പേറി വളരെ വൈകാരികമായിട്ടായിരുന്നു മുന്‍കാമുകി വിവാഹവേദിയിലേക്ക് കുതിച്ചെത്തിയിരുന്നത്. വധുവിനെ തോല്‍പ്പിക്കുന്ന വിധത്തില്‍ വിവാഹവസ്ത്രവുമണിഞ്ഞായിരുന്നു കാമുകിയുടെ വരവ്. തങ്ങള്‍ വേര്‍പിരിയാന്‍ കാരണമായത് തന്റെ തെറ്റ് മൂലമാണെന്ന് പറഞ്ഞ് വരന്റെ മുമ്പില്‍ നിന്ന് മുട്ട് കുത്തി കരയുന്ന കാമുകിയെ വീഡിയോയില്‍ കാണാം. കാമുകിയുടെ പ്രകടനം കണ്ട് വധു ദേഷ്യത്തോടെ വേദിയില്‍ നിന്നും പോകുന്നുമുണ്ട്. 

30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായിട്ടുണ്ട്.  ഒരു എന്റര്‍ടെയിന്‍മെന്റ് ബ്ലോഗറാണ് ഈ വീഡിയോ ആദ്യമായി ഷെയര്‍ ചെയ്തിരിക്കുന്നത്.തുടര്‍ന്ന് ചൈനീസ് മാധ്യമങ്ങള്‍ ഇത് വ്യാപകമായി ഷെയര്‍ ചെയ്യുകയായിരുന്നു.  തന്റെ ഭര്‍ത്താവാകാന്‍ പോകുന്നയാളുടെ മുന്‍കാമുകിയുടെ  പ്രകടനം കണ്ട് വധു ആകെ തകര്‍ന്നിരുന്നു.

താന്‍ അറിയിക്കാതിരുന്നിട്ട് കൂടി തന്റെ മുന്‍ കാമുകി വിവാഹവസ്ത്രമണിഞ്ഞ് വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി എത്തിയത് കണ്ട് വരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ച് നിന്ന് പോയിരുന്നു. തന്റെ എല്ലാ തെറ്റുകളും പൊറുക്കണമെന്നും തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്നുമായിരുന്നു കാമുകി കേണിരുന്നത്.  ഇതിനിടെ ഞെട്ടിത്തരിച്ച് നില്‍ക്കുന്ന തന്റെ വധുവിന്റെ കൈ പിടിച്ചും തലോടിയും അവളെ ശാന്തയാക്കാനും വരന്‍ ഒരു ശ്രമം നടത്തുന്നത് വീഡിയോയില്‍ കാണാം. വേദിയിലെ നാടകങ്ങള്‍ കണ്ട് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും ഞെട്ടിത്തരിച്ചിരുന്നു.വരന്റെ കാമുകി എത്തിച്ചേര്‍ന്നതില്‍ വധുവും കുടുംബാംഗങ്ങളും ആകപ്പാടെ അമ്പരന്ന് പോയിരുന്നു.വരന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു വരന്റെ കൈ തട്ടിമാറ്റ് വേദിയില്‍ നിന്നും പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Grooms ex girlfriend crashes wedding ceremony

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES