ജസ്റ്റ് എക്സ്‌കേപ്ഡ് എന്ന ക്യാംപ്ഷനോടെ മനോജ് കെ ജയന്‍ പങ്ക് വച്ച വീഡിയോ കണ്ടത് 40 ലക്ഷത്തോളം പേര്‍; ഉണ്ണി മുകുന്ദനൊപ്പം സെല്‍ഫിയെടുക്കാനൊരുങ്ങുന്ന ആരാധികമാരുടെ ഇടയിലൂടെ 'രക്ഷപ്പെട്ട്' നടന്ന് നീങ്ങുന്ന നടന്റെ വീഡിയോ വൈറലാകുമ്പോള്‍

Malayalilife
ജസ്റ്റ് എക്സ്‌കേപ്ഡ് എന്ന ക്യാംപ്ഷനോടെ മനോജ് കെ ജയന്‍ പങ്ക് വച്ച വീഡിയോ കണ്ടത് 40 ലക്ഷത്തോളം പേര്‍; ഉണ്ണി മുകുന്ദനൊപ്പം സെല്‍ഫിയെടുക്കാനൊരുങ്ങുന്ന ആരാധികമാരുടെ ഇടയിലൂടെ 'രക്ഷപ്പെട്ട്' നടന്ന് നീങ്ങുന്ന നടന്റെ വീഡിയോ വൈറലാകുമ്പോള്‍

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയന്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ നടന്‍ കഴിഞ്ഞ ദിവസം പങ്ക് വച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് ശേഷം നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ താരത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. 

ഒന്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രമുളള വീഡിയോയാണ് ഇപ്പോഴിതാ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയിരിക്കുന്നത്.ജസ്റ്റ് എക്സ്‌കേപ്ഡ് എന്ന തലക്കെട്ടോടു കൂടിയാണ് താരം വീഡിയോ പങ്കു വച്ചിരിക്കുന്നത്. വീഡിയോയില്‍ സംവിധായകന്‍ അനുപും ഉണ്ണി മുകുന്ദനുമുണ്ട്. ഉണ്ണി മുകുന്ദനൊപ്പം സെല്‍ഫി എടുക്കുന്ന തിടുക്കത്തില്‍ ആരാധിക മനോജ് കെ ജയന്‍ വരുന്നത് ശ്രദ്ധിച്ചില്ല. എന്നാല്‍ കൈ തട്ടാതെ വെട്ടിച്ച് മുന്നോട്ടു പോകുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. നിരവധി കമന്റുകളാണ് ഇതിനോടകം തന്നെ വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെടുന്നത്.

ഒരു കോമഡി ഇമോഷണല്‍ കുടുംബ ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദന്‍ ഷെഫീക്കായി ജീവിച്ച ചിത്രമാണിത്. ഗംഭീരമായ പ്രകടനങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് സിനിമ. ബാലയുടെ ഒരു ഒന്നൊന്നര തിരിച്ചുവരവ് സിനിമയിലുണ്ട്. ബാല എന്ന നടന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്തപ്പോള്‍ നിഷ്‌കളങ്കമായ തമാശകള്‍ ഒരുപാടുണ്ടായി. അനൂപ് പന്തളം എന്ന നവാഗത സംവിധായകനാണ് ചിത്രം സംവീധാനം ചെയ്തിരിക്കുന്നത്.


ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. എല്‍ദോ ഐസക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ഒരു പ്രവാസിയായ യുവാവ് ആയി ആണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ എത്തുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manoj K Jayan (@manojkjayan)

>

manoj k jayan reel video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES