വിവാഹശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ഗുരുവായൂരെത്തിയത്..ആദ്യമായാണ് ജെറിന്‍ ഗുരുവായൂരില്‍ വരുന്നതെന്നും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം പുറത്ത് നിന്ന് പ്രാര്‍ത്ഥിച്ചുവെന്നും താന്‍ ഉള്ളില്‍ കയറി കണ്ണനെ തൊഴുതുവെന്നും മഞ്ജരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'ഗുരുവായൂര്‍ അമ്പല ദര്‍ശനം' എന്ന അടിക്കുറിപ്പോടെ മഞ്ജരി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച ചിത്രവും വിഡിയോയും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.ജെറിനും തനിക്കും വേണ്ടി താന്‍ ഉള്ളില്‍ പ്രവേശിച്ച് കണ്ണനെ തൊഴുതുവെന്നും മഞ്ജരി കുറിപ്പില്‍ പറയുന്നു. ഇതിനൊപ്പം ക്ഷേത്രദര്‍ശനത്തിന്റെ വീഡിയോയും ചിത്രങ്ങളും ഗായിക പങ്ക് വച്ചിട്ടുണ്ട്.
ജൂണ്‍ 24-നാണ് മഞ്ജരിയും ജെറിനും വിവാഹിതരായത്. തിരുവനന്തപുരത്തു നടന്ന ചടിങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്. പത്തനംതിട്ട സ്വദേശിയായ ജെറിന്‍ ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജറായി ജോലി ചെയ്യുകയാണ്.