Latest News

വിവാദമൊഴിയാതെ മെഗാസ്റ്റാറിന്റെ മാമാങ്കം; സംവിധായകന്‍ സജീവ് പിള്ളയോട് 13 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി; പതിനഞ്ച് ദിവസത്തിനകം പണം തിരികെ നല്‍കണമെന്ന് വക്കീല്‍ നോട്ടീസിലെ ആവശ്യം; സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സജിവ് പിള്ളക്കെതിരെ അടുത്ത നീക്കം

Malayalilife
വിവാദമൊഴിയാതെ മെഗാസ്റ്റാറിന്റെ മാമാങ്കം; സംവിധായകന്‍ സജീവ് പിള്ളയോട് 13 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി; പതിനഞ്ച് ദിവസത്തിനകം പണം തിരികെ നല്‍കണമെന്ന് വക്കീല്‍ നോട്ടീസിലെ ആവശ്യം; സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സജിവ് പിള്ളക്കെതിരെ അടുത്ത നീക്കം

മാമാങ്കവുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെ സംവിധായകനോട് നഷ്ടടപരിഹാരം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി രംഗത്തെത്തി. 30 ദിവസത്തിനകം 13 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍മ്മാതാവ് അഭിഭാഷകന്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

ഇതിനു പുറമേ താന്‍ അനുഭവിച്ച മാനസികവ്യഥയ്ക്ക് അഞ്ചു കോടി രൂപ 15 ദിവസത്തിനകം നല്‍കണമെന്നും തിരക്കഥയ്ക്കും സംവിധാനത്തിനുമായി കൈപ്പറ്റിയിരിക്കുന്ന 21,75000 രൂപ 24 ശതമാനം പലിശയോടു കൂടി 30 ദിവസത്തിനകം തിരികെ നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കുന്നതിന്റെ തലേദിവസം ഈ മാസം 24 നാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

പരിചയക്കുറവും 'ഗുണമേന്മ ഇല്ലായ്മയും' മൂലം പതിമൂന്ന് കോടിയോളം രൂപയുടെ വലിയ നഷ്ടം വരുത്തിവച്ചതുകൊണ്ടും നിസ്സഹകരണം പ്രകടിപ്പിച്ചതിനാലുമാണ് മാമാങ്കം സിനിമയില്‍ നിന്നും സംവിധായകന്‍ സജീവ് പിള്ളയെ പുറത്താക്കിയതെന്നായിരുന്നു  വേണു കുന്നപ്പിള്ളിയുടെ വിശദീകരണം. ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നെന്നും വേണു കുന്നപ്പള്ളി പറഞ്ഞിരുന്നു.

37 ദിവസം സജീവ് പിള്ളക്ക് കീഴില്‍ ചിത്രീകരിച്ച ഫൂട്ടേജുകളില്‍ ഡാന്‍സ് ആന്‍ഡ് ഫൈറ്റ് മാസറ്റേര്‍സ് ചെയ്ത രണ്ട് ഡാന്‍സുകളും ഒരു ഫൈറ്റും അല്ലാതെ മറ്റൊരു ഭാഗവും ഈ സിനിമക്കായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും നിര്‍മാതാവ് പറയുന്നു.സ്‌ക്രിപ്റ്റിന്റെയും സംവിധാനത്തിന്റെയും പ്രതിഫലം ചേര്‍ത്ത് 21.75 ലക്ഷം കൈപ്പറ്റിയ ശേഷം സജീവ് പിള്ള നുണകളും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളോട് വേണു കുന്നപ്പിളളി വിശദീകരിച്ചു. എന്നാല്‍ നിര്‍മാതാവിന്റെ ആരോപണങ്ങള്‍ എല്ലാം സംവിധായകന്‍ നിഷേധിച്ചു. 

നടന്‍ ധ്രുവന്‍, ക്യാമറമാന്‍ ഗണേഷ് രാജവേലു, കലാ സംവിധായകന്‍ സുനില്‍ ബാബു, കോസ്റ്റും ഡിസൈനര്‍ അനു വര്‍ദ്ധന്‍ തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. കേരളത്തില്‍ പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴ് കിലോമീറ്റര്‍ തെക്കുമാറി തിരുനാവായ മണപ്പുറത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളില്‍ നടന്നുവന്ന ഉത്സവമാണിത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് സജീവ് പിളള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Read more topics: # mamankam movie,# controversy,# sajeev pillai,#
mamankam movie controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES